‘തുരുത്തി’ലകപ്പെട്ട കുഞ്ഞാലനും കുടുംബത്തിനും ‘വഴി തെളിയുന്നു’
text_fieldsകോട്ടക്കൽ: ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ള ഏക നടവഴി അടഞ്ഞ കുടുംബത്തിന് വഴി തെളിയുന്നു. എടരിക്കോട് പഞ്ചായത്തിലെ ചെറുശ്ശോല പതിനൊന്നാം വാർഡിലെ കാലടി കുഞ്ഞാലനും കുടുംബത്തിനും വഴിയൊരുക്കാൻ ഉദ്യോഗസ്ഥ സംഘം വീടും സ്ഥലവും സന്ദർശിച്ചു. രോഗിയായ വയോധികയും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള കുടുംബത്തിന്റെ തീരാദുരിതം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി. നിർമാണ ചുമതലയുള്ള ലെയ്സർ ഓഫിസർ പി.പി.എം മുഹമ്മദിന്റെ നിർദേശപ്രകാരം കെ.എൻ.ആർ.സിയുടെ എൻജിനീയറിങ് വിഭാഗം കുഞ്ഞാലന്റെ വീട് സന്ദർശിച്ചു.
ആറുവരിപ്പാതയോട് ചേർന്ന് നിർമിക്കുന്ന സർവീസ് റോഡിലേക്ക് നടവഴി നിർമിക്കാനാണ് അധികൃതരുടെ തീരുമാനം. മൂന്നു ദിവസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് പി.പി.എം മുഹമ്മദ് പറഞ്ഞു. പ്രവൃത്തികൾ നടക്കുന്ന പാതക്ക് സമീപം തീർത്തും ഒറ്റപ്പെട്ട തുരുത്തിലാണ് കുടുംബം കഴിയുന്നത്. സ്ഥലമേറ്റെടുപ്പ് സമയത്ത് വീട്ടിലേക്കുള്ള വഴി നൽകാമെന്ന അധികൃതരുടെ വാഗ്ദാനം രണ്ടുവർഷം കഴിഞ്ഞിട്ടും പരിഹാരമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.