മലപ്പുറം ജില്ലയിൽ വാക്സിന് സ്വീകരിച്ചവര്‍ ആറുലക്ഷം കവിഞ്ഞു
text_fieldsമലപ്പുറം: ജില്ലയില്‍ ആറു ലക്ഷത്തിലധികം പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്സിന് സ്വീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണന ക്രമത്തിലാണ് വിതരണം. രണ്ടാംഘട്ട വാക്സിന് വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. 4,99,497 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,08,524 പേര്‍ക്ക് രണ്ടാം ഡോസുമാണ് ഇതുവരെ നല്‍കിയത്.
38,647 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിെൻറ ഒന്നാം ഡോസും 27,097 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 15,374 പേര്‍ക്ക് ഒന്നാം ഡോസും 15,841 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,477 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു.
നേരത്തേ 33,545 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു. 45 വയസ്സിനു മുകളിലുള്ള 4,11,931 പേര് ആദ്യഘട്ട വാക്സിനും 53,101 പേര് രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു.
ജില്ലയില്‍ ഞായറാഴ്ച 3850 പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3621 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,55,706 ആയി.724 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ജില്ല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.