മലപ്പുറത്ത് പ്ലസ് ടുവിന് 89.44 ശതമാനം വിജയം , 6707 ഫുൾ എ പ്ലസ് നേടി, 15 സ്കൂളുകൾക്ക് നൂറു ശതമാനം
text_fieldsമലപ്പുറം: എസ്.എസ്.എൽ.സിക്ക് പിറകെ ഹയർ സെക്കൻഡറി പരീക്ഷയിലും റെക്കോഡ് വിജയവുമായി ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയതും വിജയിച്ചതും ജില്ലയിലാണ്. 243 സ്കൂളുകളിലായി സ്കൂള്‍ ഗോയിങ് െറഗുലര്‍ വിഭാഗത്തില്‍ 57,629 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 51,543 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 89.44. മലപ്പുറം സംസ്ഥാനത്ത് അഞ്ചാമതാണ്. വിജയശതമാനത്തിൽ ഇക്കുറി 3.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020ൽ 85.84ഉം 2019ൽ 86.84ഉം ശതമാനമായിരുന്നു വിജയം. എ പ്ലസുകാരുടെ എണ്ണത്തിലും വൻവർധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കുറി 6707 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ എ പ്ലസും മലപ്പുറത്താണ്. 2020ൽ 2234 പേർക്കായിരുന്നു ഫുൾ എ പ്ലസ്. 15 സ്കൂളുകൾക്കാണ് നൂറുമേനി വിജയം. കഴിഞ്ഞ തവണ 16 സ്കൂളുകൾക്ക് മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാൻ സാധിച്ചിരുന്നു. ഇത്തവണയും നൂറുമേനിയിൽ ഒരൊറ്റ സർക്കാർ സ്കൂളുകളും ഇടംപിടിച്ചില്ല.
ഒാപണിലും നില മെച്ചപ്പെടുത്തി
സംസ്ഥാനത്ത് ഒാപൺ സ്കൂൾ (സ്കോൾ കേരള) വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് ജില്ലയിലാണ്. 18,722 പേർ. ഇതിൽ 9645 പേർ ഉപരിപഠനത്തിന് അർഹത നേടി സംസ്ഥാനത്ത് ഒന്നാമതായി. വിജയശതമാനം 51.52. കഴിഞ്ഞ തവണ 18,582ൽ 7704 പേർ മാത്രമാണ് വിജയിച്ചിരുന്നത്. ഇക്കുറി 10.06 ശതമാനമാണ് വർധന. ഒാപൺ സ്കൂൾ വിഭാഗത്തിലും എ പ്ലസിൽ വൻ വർധനവാണ് ഇക്കുറി. ഇത്തവണ 270 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിരിക്കുന്നത്. ഇൗ വിഭാഗത്തിൽ 621 പേർക്കാണ് സംസ്ഥാനത്ത് ഒട്ടാകെ ഫുൾ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണ 40 പേർക്കായിരുന്നു ജില്ലയിൽ ഫുൾ എ പ്ലസ്.
വി.എച്ച്.എസ്.ഇയിലും കുതിപ്പ്
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം വർധിച്ചു. പരീക്ഷ എഴുതിയ 2080 വിദ്യാർഥികളിൽ 1731 പേർ ഉപരിപഠനത്തിന് അർഹത നേടി. 83.22 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 75.93 ആയിരുന്നു വിജയശതമാനം. ഇത്തവണ 7.29 ശതമാനം വർധനവാണ് വി.എച്ച്.എസ്.ഇയിൽ. വി.എച്ച്.എസ്.ഇ കണ്ടിന്യൂസ് ഇവാല്വേഷന്‍ ആന്‍ഡ് ഗ്രേഡിങ് എന്‍.എസ്.ക്യൂ.എഫ് സ്കീമില്‍ ജില്ലയില്‍ പരീക്ഷയെഴുതിയ 497 വിദ്യാര്‍ഥികളില്‍ 410 പേര് യോഗ്യത നേടി. 82.49 ശതമാനമാണ് വിജയം.
െടക്നിക്കലിൽ താഴോട്ട്
സ്കൂൾ ഗോയിങ്ങിലും ഒാപൺ സ്കൂളിലും വി.എച്ച്.എസ്.ഇയിലും നില മെച്ചപ്പെടുത്തിയപ്പോൾ ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ ജില്ല താഴോട്ട് പോയി. 259 പേർ പരീക്ഷ എഴുതിയതിൽ 203 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 78.38 ആണ് വിജയശതമാനം. 2020ൽ 91.03 ആയിരുന്നു ടെക്നിക്കൽ വിഭാഗത്തിൽ ജില്ലയുടെ വിജശയമാനം. 234 േപർ പരീക്ഷ എഴുതിയതിൽ 213 പേരും യോഗ്യത നേടിയിരുന്നു. ഇക്കുറി വിജയശതമാനത്തിൽ 12.65 ശതമാനമാണ് കുറവ്. എന്നാൽ, എ പ്ലസ് നേടിയവരുടെ എണ്ണം വർധിച്ചു. 11 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം അഞ്ചു പേർക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നത്.
വിജയശതമാനം
2016 - 81.08
2017 - 81.43
2018 - 85.52
2019 - 86.84
2020 - 85.84
2021 - 89.44ഫുൾ എ പ്ലസ്
2016 - 957
2017 - 1131
2018 - 1935
2019 - 1865
2020 - 2234
2021 - 6707
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.