അകക്കണ്ണിെൻറ വെളിച്ചത്തിൽ അവർ ഇനി സൈക്കിൾ കൂട്ടിച്ചേർത്തെടുക്കും
text_fieldsപുളിക്കൽ: നിശ്ചയദാർഢ്യം കൈമുതലുെണ്ടങ്കിൽ പരിമിതികളെല്ലാം അപ്രസക്തമാണെന്ന് തെളിയിക്കുകയാണ് കാഴ്ചപരിമിതിക്കാരായ ഒരുപറ്റം യുവാക്കൾ. ഇനി മുതൽ ഇവർ അകക്കണ്ണിെൻറ വെളിച്ചത്തിൽ സൈക്കിൾ തന്നെ കൂട്ടിച്ചേർക്കും. കാഴ്ചയില്ലാത്തവർക്ക് തൊഴിലവസരങ്ങൾ നൽകി അവരെ ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തിൽ അഞ്ചോളം യുവാക്കൾ ചേർന്ന് രൂപംകൊടുത്ത ന്യൂവിഷൻ ഇന്ത്യ കൊണ്ടോട്ടി ഉദയ സൈക്കിൾ മാർട്ടുമായും പുളിക്കലിൽ പ്രവർത്തിക്കുന്ന ജിഫ്ബിയുമായും സഹകരിച്ച് നടത്തിയ ക്യാമ്പിൽ 15 പേരെ സൈക്കിൾ അസംബ്ലിങ്, റിപ്പയറിങ് അടക്കമുള്ള ജോലിക്ക് പ്രാപ്തരാക്കി. അഞ്ച് ദിവസമാണ് ഇവർക്ക് പരിശീലനം നൽകിയത്.
കാഴ്ചയില്ലാത്തവരെ തൊഴിൽ കണ്ടെത്താൻ സഹായിക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ന്യൂവിഷൻ ഇന്ത്യ ഭാരവാഹികൾ പറഞ്ഞു. കേരളത്തിലാദ്യമായാണ് കാഴ്ചശേഷിയില്ലാത്തവർക്കായി ഇത്തരം ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗുരുവായൂർ സ്വദേശി ശാന്തിയാണ് പരിശീലനം നൽകിയത്. പരിശീലനം നേടി ജോലിയിൽ കഴിവ് തെളിയിച്ചവർക്ക് കൊണ്ടോട്ടി ഉദയ സൈക്കിൾ മാർട്ടിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിശീലനത്തിെൻറ സമാപന പരിപാടി ജില്ല പഞ്ചായത്ത് വികസനകാര്യ അധ്യക്ഷ സറീന ഹസീബ് ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.