താനൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
text_fieldsതാനൂർ: നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.പകര നിരപ്പ് ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിടം, ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ, നിറമരുതൂർ കാളാട് ഹെൽത്ത് സെന്ററിന്റെയും അംഗൻവാടിയുടെയും ഉദ്ഘാടനം എന്നിവയാണ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കുന്നത്.
മന്ത്രി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തി വികസന നിധിയിൽ നിന്ന് 27 ലക്ഷം രൂപ ചെലവിട്ടാണ് താനാളൂർ പഞ്ചായത്ത് പകര നിരപ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചത്. പ്രദേശത്തുകാരുടെ ദീർഘനാളായുള്ള ആഗ്രഹമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. രാവിലെ 11.30നാണ് ഉദ്ഘാടന ചടങ്ങ്.
ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് കോടി രൂപ ചെലവിലാണ് ഹൈസ്കൂൾ ബ്ലോക്ക് നിർമിക്കുക. വൈകീട്ട് മൂന്നിന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയാകും. ആസ്തിവികസന പദ്ധതിയിൽ നിന്നുള്ള 28 ലക്ഷം ഉപയോഗിച്ചാണ് നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ഹെൽത്ത് സെന്റർ നിർമിച്ചത്.
12 ലക്ഷം രൂപ ചെലവിലാണ് ആറാം വാർഡിലെ പടിഞ്ഞാറങ്ങാടി സമന്വയ നഗർ 123ാം നമ്പർ അംഗൻവാടി നിർമിച്ചത്. വൈകീട്ട് അഞ്ചിനാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.