പാചകവാതക വിലവര്‍ധന; ഹോട്ടല്‍ വ്യാപാരികള്‍ പ്രതിസന്ധിയിൽ
text_fieldsകൊണ്ടോട്ടി: പാചകവാതക വില വര്‍ധന ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതായി വ്യാപാരികൾ. ഇന്ധന വിലക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും വര്‍ധിക്കുന്നതോടെ നിലനില്‍ക്കാനാകാത്ത അവസ്ഥയിലാണ് ഹോട്ടൽ മേഖല. ജില്ല അടിസ്ഥാനത്തില്‍ ഒരോ വർഷവും ശരാശരി ഇരുനൂറില്പരം ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നുണ്ടെന്നാണ് ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്റെ കണക്ക്.
രണ്ടുവര്‍ഷം മുമ്പ് 900 രൂപ വിലയുണ്ടായിരുന്ന വാണിജ്യ പാചകവാതക സിലിണ്ടറിന് ഇപ്പോള്‍ വില 1900 മുതല്‍ 1,940 രൂപ വരെയാണ്. പ്രവര്‍ത്തന ചെലവിനനുസൃതമായി ഭക്ഷ്യവിഭവങ്ങളുടെ വില വർധിപ്പിക്കാന്‍ കഴിയുന്നുമില്ല. ഒരുനിയന്ത്രണവുമില്ലാതെ തട്ടുകടകള്‍ വ്യാപകമാകുന്നതും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും വെല്ലുവിളിയാകുന്നു. കോവിഡിനുശേഷം തൊഴിലാളിക്ഷാമവും രൂക്ഷമായതോടെ നിലനില്പിന് സര്‍ക്കാര്‍തല ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഹോട്ടലുകളില്‍ തൊഴിലെടുക്കുന്ന ഉത്തരേന്ത്യക്കാര്‍ തിരിച്ചുവരാത്തതും ചെറുകിട വ്യാപാരികളെ പ്രയാസത്തിലാക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.