കുഞ്ഞുങ്ങളുടെ മരണം: വീഴ്ചയില്ലെന്ന് ആവർത്തിച്ച് മെഡിക്കൽ കോളജ് അധികൃതർ
text_fieldsകലക്ടർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും നൽകിയ മറുപടിയിലാണിത്
മലപ്പുറം: ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മഞ്ചേരി മെഡിക്കൽ കോളജ് അധികൃതർ.
മലപ്പുറം ജില്ല കലക്ടർ കെ. േഗാപാലകൃഷ്ണൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിച്ചത്. യുവതിയെ ഡിസ്ചാർജ് ചെയ്തത് കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണെന്നും അപകടാവസ്ഥയില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിെൻറ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയിരുന്നത്.
ഡി.എം.ഒയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒമാർ തയാറാക്കിയ റിപ്പോർട്ടിലും ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിഗമനമാണുള്ളതെന്നാണ് സൂചന.
ദേശീയ ബാലാവകാശ കമീഷന് പരാതി നല്കി
മഞ്ചേരി: ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് ഗർഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി ദേശീയ ബാലാവകാശ കമീഷന് പരാതി നല്കി. മഞ്ചേരി മെഡിക്കല്‍ കോളജുള്‍പ്പെടെയുള്ള ആശുപത്രികളുടെ പങ്ക് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.