ഇൻഷുറൻസ് നിഷേധിച്ചു: തുകയും നഷ്ടപരിഹാരവും നൽകാൻ വിധി
text_fieldsമലപ്പുറം: ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ യുവതിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്തൃ കമീഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം. മിനി സമർപ്പിച്ച ഹരജിയിലാണ് കമീഷന്റെ വിധി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ഇൻഷുറൻസ് കമ്പനി നേരിട്ട് പണം അടക്കാൻ ബാധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല.
ഇൻഷുറൻസ് പോളിസി എടുക്കുംമുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. രേഖകൾ പരിശോധിച്ച കമീഷൻ കമ്പനിയുടെ വാദം നിരാകരിച്ചു. ബില്ലു പ്രകാരമുള്ള തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹരജിക്കാരിക്ക് നൽകണമെന്നും കമീഷൻ ഉത്തരവിട്ടു. ഇല്ലെങ്കിൽ ഒമ്പതു ശതമാനം പലിശയും നൽകണമെന്ന് മോഹൻദാസ് പ്രസിഡന്റും പ്രീതിശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ വിധിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.