ഇൻറര്‍നെറ്റ് സേവനം നിലച്ചു; ദുരിതത്തിലായി പ്രദേശവാസികള്‍
text_fieldsവെട്ടത്തൂർ: ഇൻറര്‍നെറ്റ് സേവനം നഷ് ടപ്പെട്ടതോടെ ഒരു നാട് മുഴുവന്‍ ദുരിതത്തിലാകുന്നു. വെട്ടത്തൂര്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ബി.എസ്.എന്‍.എല്ലിെൻറ മൊബൈല്‍ ടവര്‍ 250 മീറ്റര്‍ അകലെയുള്ള എതിര്‍വശത്തെ സൈറ്റിലേക്ക് മാറ്റി സ്ഥാപിച്ചതോടെയാണ് ഇൻറര്‍നെറ്റ് സേവനം നിലച്ചത്.കിളിയം പ്രദേശത്ത് പൂര്‍ണമായും മേല്കുളങ്ങരയിലെ തെക്കേക്കര, പോബ്സണ് എസ്റ്റേറ്റ് ഗേറ്റ് തുടങ്ങി സമീപപ്രദേശങ്ങളില്‍ ഭാഗികമായും ഇൻറര്‍നെറ്റ് സേവനം നിലച്ചു.
സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ എല്ലാം ഫോര്‍ജി സേവനം കൊടുക്കുന്നവരാണെങ്കിലും ഈ ഭാഗത്ത് ഇവരുടെ ത്രീജി പോലും ഭാഗികമായാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ബി.എസ്.എന്‍.എല്ലിെൻറ കവറേജ് ആശ്വാസമായിരുന്നു. ഈ മാസം ഒന്ന് മുതലാണ് ടവര്‍ മാറ്റി സ്ഥാപിക്കൽ തുടങ്ങിയത്. പണിപൂര്ത്തീകരിച്ചതോടെ നിലവിലെ സിഗ്നലും നഷ് ടമായെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ടവര്‍ പുതിയ സൈറ്റിലേക്ക് മാറ്റിസ്ഥാപിക്കുന്നതോടെ തങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് സിഗ്നല്‍ പൂര്‍ണമായും നഷ് ടപ്പെടുന്ന അവസ്ഥയുണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ ലൈന്‍ ക്ലാസും ആരംഭിച്ചതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.