സംസ്കാരമുള്ള തലമുറക്ക് ഉന്നത വിദ്യാഭ്യാസം അനിവാര്യം -റഷീദലി തങ്ങൾ
text_fieldsഅത്തിപ്പറ്റ: സംസ്കാരമുള്ള തലമുറക്ക് ഉന്നത വിദ്യാഭ്യാസം അനിവാര്യമാണെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. സൂഫി വര്യനും പണ്ഡിതനുമായ അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറക്കിന്റെ നാലാം ദിവസം നടന്ന മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാരംഭ പ്രാർഥനക്ക് ഫഖ്റുദ്ദിൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. വലിയുദ്ദീൻ ഫൈസി വാഴക്കാട് മതപ്രഭാഷണം നടത്തി. നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായി. ഹുസൈൻ കോയ തങ്ങൾ കൊളമംഗലം, ഇ.കെ. മൊയ്തീൻ ഹാജി പല്ലാർ, വി.കെ.കെ. തങ്ങൾ പൈങ്കണ്ണൂർ, ഇഹ്സാൻ തങ്ങൾ വരമ്പനാല, ഹാരിസ് അലി ശിഹാബ് തങ്ങൾ, യൂസുഫ് ബാഖവി കൊടുവള്ളി, നൂറുദ്ദീൻ ഹുദവി കൂരിയാട്, അനീസ് ഫൈസി മാവണ്ടിയൂർ, നാസർ റഹ്മാനി എടയൂർ, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, സുലൈമാൻ ലത്തീഫി കാടാമ്പുഴ, അബ്ദുറഹീം ഹുദവി, ഫൈസൽ അസ്ഹരി കൂട്ടിലങ്ങാടി, നൗഷാദ് മുനീർ വാഫി എടപ്പലം, ഹമീദ് ഫൈസി പറപ്പൂർ, അഷ്റഫ് വളാഞ്ചേരി, മുബഷീർ ഫൈസി മാവണ്ടിയൂർ, ഉസ്മാൻ ഹാജി ആദ്യശ്ശേരി, ഫൈസൽ അസീസ് പുറമണ്ണൂർ, മുസ്തഫ പൈങ്കണ്ണൂർ, അഷ്റഫ് തൂത, ഗഫൂർ ടി. പൂക്കാട്ടിരി, കുറ്റീരി മാനുപ്പ പെരിന്തൽമണ്ണ, ഇ.കെ. ഗഫൂർ പല്ലാർ, ജബ്ബാർ പൂക്കാട്ടിരി എന്നിവർ സംബന്ധിച്ചു.
കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ അനുസ്മരണ മൗലിദ് സദസ്സിന് പാണക്കാട് നിയാസ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. അബ്ദുൽ ഖാദിർ ഖാസിമി പൂക്കിപറമ്പ്, ഇസ്മാഈൽ ഹാജി എടച്ചേരി, മൂസ ഫൈസി അത്തിപ്പറ്റ, മുട്ടിക്കൽ മൊയ്തീൻകുട്ടി മുസ്ലിയാർ, ഹമീദ് ഫൈസി ആക്കാപറമ്പ്, ഹംസ ദാരിമി ചെമ്മാണിയോട്, സെയ്തലവി മൗലവി അത്തിപ്പറ്റ, അലി മൗലവി ഇന്ത്യനൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.