കരുവാരകുണ്ടിൽ അത്യാധുനിക ഐസൊലേഷൻ വാർഡ് ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsകരുവാരകുണ്ട്: കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ഐസൊലേഷൻ വാർഡ് ഉദ്ഘാടനത്തിനൊരുങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പാണ് നിയോജക മണ്ഡലം തലങ്ങളിൽ ഒന്ന് എന്ന തരത്തിൽ വാർഡുകൾ നിർമിക്കുന്നത്. 2400 ചതുരശ്ര അടിയിൽ പ്രീ ഫാബ്രിക്കേറ്റഡ് രൂപത്തിലുള്ള വാർഡിന് 1.75 കോടിയാണ് ചെലവ്.
എ.പി അനിൽകുമാറിന്റെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, കിഫ്ബി എന്നിവ സംയുക്തമായാണ് തുക നൽകുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, ഡോക്ടേഴ്സ്, നഴ്സിങ് മുറികൾ, പ്രൊസീജർ റൂം, ഡ്രസിങ് റൂം, കാത്തിരിപ്പ് മുറികൾ, ശുചിമുറികൾ എന്നിവയുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ ഗ്യാസ് സംഭരണ മുറി, ആധുനിക ഉപകരണങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജനുവരി മൂന്നാം വാരം തുറക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.