Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴക്കാലമാണ്,...

മഴക്കാലമാണ്, മലപ്പുറത്ത് ഭീതിയുടെ ചരിവിൽ കുറേ കുടുംബങ്ങൾ

text_fields
bookmark_border
മഴക്കാലമാണ്, മലപ്പുറത്ത് ഭീതിയുടെ ചരിവിൽ കുറേ കുടുംബങ്ങൾ
cancel
camera_alt

ക്യാ​മ്പി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന​വ​രാ​യ ഫാ​ത്തി​മ​യും സ​രോ​ജി​നി​യും സം​ഭാ​ഷ​ണ​ത്തി​ൽ

മ​ല​പ്പു​റം: ''മ​ഴ ക​ന​ത്താ​ൽ ഉ​ള്ളി​ൽ തീ​യാ​ണ്...​മ​ന​സ്സി​ല്ലാ മ​ന​സ്സോ​ടെ വീ​ടു​വീ​ട്ടി​റ​ങ്ങാ​ണ്​ ഓ​രോ മ​ഴ​ക്കാ​ല​ത്തും. ഏ​ഴാം ത​വ​ണ​യാ​ണ്​ ഇ​തി​പ്പോ​ൾ വീ​ട്​ വി​ട്ട്​ ക്യാ​മ്പു​ക​ളി​ലെ​ത്തു​ന്ന​ത്. എ​ത്ര​നാ​ൾ ഇ​ങ്ങ​നെ പേ​ടി​ച്ച്​ ജീ​വി​ക്കും...​ഈ ദു​രി​തം എ​ന്ന​വ​സാ​നി​ക്കും...'' ​ക​ന​ത്ത മ​ഴ​യി​ൽ കോ​ട്ട​ക്കു​ന്ന്​ ച​രി​വി​ൽ​നി​ന്ന്​ മ​ല​പ്പു​റം ടൗ​ൺ​ഹാ​ളി​ലെ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റി​ത്താ​മ​സി​പ്പി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ വി​ങ്ങ​ലു​ക​ളാ​ണി​ത്. കോ​ട്ട​ക്കു​ന്ന്​ ചോ​ല​യി​ൽ റോ​ഡി​ലെ എ​ട്ട്​ കു​ടും​ബ​ങ്ങ​ളാ​ണ്​ ക്യാ​മ്പി​ലെ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. ദു​രി​ത​വേ​ള​യി​ൽ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ അ​വ​രു​ടെ ആ​ശ​ങ്ക​ക​ളും ആ​വ​ശ്യ​ങ്ങ​ളും 'മാ​ധ്യ​മ'​വു​മാ​യി പ​ങ്കു​വെ​ക്കു​ന്നു...

ഭീ​തി​യു​ടെ ച​രി​വി​ൽ എ​ത്ര​നാ​ൾ​?

സ്വ​ന്തം സ്ഥ​ല​ത്ത്​ താ​മ​സി​ക്കാ​ൻ​ത​ന്നെ​യാ​ണ്​ ഒ​രോ​രു​ത്ത​ർ​ക്കും ഇ​ഷ്ടം. എ​ന്നാ​ൽ, ഭീ​തി​യോ​ടെ എ​ത്ര​നാ​ൾ താ​മ​സി​ക്കു​മെ​ന്ന​താ​ണ്​ ഇ​വ​രു​ടെ ചോ​ദ്യം. മ​ഴ​യോ കാ​റ്റോ തു​ട​ർ​ന്നാ​ൽ ​ക്യാ​മ്പു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​ത്​ പ​തി​വാ​ണ്. ക​ഴി​ഞ്ഞ 10 ദി​വ​സം മു​മ്പാ​ണ്​ എ​ല്ലാ​വ​രും ഇ​തേ ക്യാ​മ്പി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. വീ​ണ്ടും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ​ക്ക്​ ഭീ​തി​യി​ല്ലാ​തെ ജീ​വി​ക്കാ​ൻ ഒ​രി​ട​മാ​ണാ​വ​ശ്യ​മെ​ന്ന്​ ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​യാ​യ ഷാ​ജ​ഹാ​നും മു​ജീ​ബ്​ റ​ഹ്മാ​നും ഒ​​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. പൂ​ട്ടി​പ്പോ​ന്ന വീ​ടു​ക​ളി​ൽ​നി​ന്ന്​ പു​റ​മെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​വു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ഞ​ങ്ങ​ളു​​ടെ സ്ഥ​ലം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ പു​തി​യ മ​റ്റൊ​രു സ്ഥ​ല​ത്ത്​ ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​ ആ​ശ​ങ്ക

ടൗ​ൺ​ഹാ​ളി​ലെ ക്യാ​മ്പി​ൽ ബെ​ഡും ക​ട്ടി​ലു​മൊ​ക്കെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ളു​മാ​ണ്​ സ്ത്രീ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ക്യാ​മ്പി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള കെ​ട്ടി​ട​മാ​യ​തി​നാ​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സ​ഞ്ചാ​ര വ​ഴി​യാ​ണ്​ ടൗ​ൺ​ഹാ​ൾ പ​രി​സ​രം. കോ​ട്ട​ക്കു​ന്നി​ലേ​ക്കു​ള്ള വ​ഴി​യി​ലും ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ ഭാ​ഗ​ങ്ങ​ളി​ലു​മെ​ല്ലാം അ​പ​രി​ചി​ത​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്. പൊ​ലീ​സി​നോ​ട്​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്​ ആ​ശ​ങ്ക​യു​ണ്ടെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. ഹാ​ളി​ന്‍റെ ജ​ന​ലു​ക​ൾ​ക്ക് പ​ല​തി​നും​ പൊ​ളി​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ള്ളി​ലേ​ക്കു​ള്ള കാ​ഴ്ച വ്യ​ക്ത​മാ​ണ്. രാ​ത്രി സ​മ​യ​ത്ത്​ ക​ട്ടി​ലു​ക​ളും തു​ണി​ക​ളും വെ​ച്ച്​ ജ​ന​ലു​ക​ൾ മ​റ​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

കു​ട്ടി​ക​ളു​ടെ പ​ഠ​നം അ​വ​താ​ള​ത്തി​ൽ

വീ​ട്ടി​ലി​രു​ന്ന്​ പ​ഠി​ക്കു​ന്ന പോ​ലെ കു​ട്ടി​ക​ൾ​ക്ക്​ ക്യാ​മ്പു​ക​ളി​ൽ പ​ഠി​ക്കാ​ൻ ഏ​​റെ പ്ര​യാ​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​മാ​രു​ടെ മ​റ്റൊ​രു പ്ര​ധാ​ന പ​രാ​തി. സ്കൂ​ളി​ൽ​നി​ന്ന്​ ന​ൽ​കു​ന്ന പ​ഠ​ന​ജോ​ലി​ക​ളും പാ​ഠ​ങ്ങ​ളും മ​റ്റു വ​ർ​ക്കു​ക​ളു​മെ​ല്ലാം ക്യാ​മ്പു​ക​ളി​ൽ ഏ​കാ​​ന്ത​ത​യോ​ടെ ചെ​യ്യാ​ൻ പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്നു​​ണ്ട്. സ്കൂ​ളി​ലേ​ക്ക്​ പോ​വാ​നും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​മെ​ല്ലാം ക്യാ​മ്പു​ക​ളി​ലെ പ്ര​യാ​സ​ങ്ങ​ൾ പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​ണ്ട്.

ഷെ​ൽ​ട്ട​ർ ഹോ​മു​ണ്ട്...​പ​ക്ഷേ

ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഷെ​ൽ​ട്ട​ർ ഹോം ​ഉ​ണ്ടെ​ങ്കി​ലും കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. കോ​ട്ട​പ്പ​ടി ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം ര​ണ്ടാ​ഴ്ച മു​മ്പ്​ ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും ശ​രി​യാ​യി​ട്ടു​​ണ്ടെ​ങ്കി​ലും മ​റ്റ്​ അ​സൗ​ക​ര്യ​ങ്ങ​ൾ കാ​ര​ണം കോ​ട്ട​ക്കു​ന്നി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒ​രു​മി​ച്ച്​ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ലി​ല്ലെ​ന്നും അ​തി​നാ​ലാ​ണ്​ കു​ടും​ബ​ങ്ങ​ളെ ടൗ​ൺ​ഹാ​ളി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ്​ കാ​ടേ​രി പ്ര​തി​ക​രി​ച്ചു. ഷെ​ൽ​ട്ട​ർ ഹോ​മി​ൽ നി​ല​വി​ൽ ഒ​രു ഹാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. മു​ക​ളി​ലേ​ക്ക്​ ഒ​രു നി​ല കൂ​ടി നി​ർ​മി​ച്ചാ​ൽ കു​റ​ച്ച്​ കു​ടും​ബ​ങ്ങ​ളെ ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം.​എ​ൽ.​എ പ​രി​ഗ​ണി​ക്കു​ന്നി​​ല്ലെ​ന്ന്​ പ​രാ​തി, നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചെ​ന്ന്​ എം.​എ​ൽ.​എ

കോ​ട്ട​ക്കു​ന്ന്​ ച​രി​വി​​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​യും ബു​ദ്ധി​മു​ട്ടും എം.​എ​ൽ.​എ കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ക്യാ​മ്പി​ൽ നി​ന്നു​യ​ർ​ന്നു. 2019ലെ ​ദു​രി​ത സ​മ​യ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം മാ​ത്ര​മാ​ണ്​ എം.​എ​ൽ.​എ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​​ശി​ച്ച​​തെ​ന്ന്​ ക്യാ​മ്പ്​ നി​വാ​സി​ക​ൾ ആ​രോ​പി​ച്ചു. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ നി​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​മെ​ന്ന നി​ല​ക്ക്​ ത​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളും ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്ന്​ കോ​ട്ട​ക്കു​ന്ന്​ നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ട്ട​ക്കു​ന്ന്​ നി​വാ​സി​ക​ളു​ടെ ദു​രി​തം താ​ൻ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​​ന്നെ​ന്നും ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ലും നി​ര​ന്ത​രം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ പ്ര​തി​ക​രി​ച്ചു. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​രു എം.​എ​ൽ.​എ​ക്ക്​ മാ​ത്രം പ​രി​ഹാ​രം ക​ണു​ന്ന​തി​ന്​ പ​രി​മി​തി​യു​ണ്ട്. മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്​ മ​ല​പ്പു​റ​ത്തെ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ ദു​രി​തം നേ​രി​ട്ട്​ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

പു​ന​ര​ധി​വാ​സ​മാ​ണ്​ ആ​വ​ശ്യം -കൗ​ൺ​സി​ല​ർ

ഭീ​തി​യോ​ടെ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന്​ പു​ന​ര​ധി​വാ​സം​ത​ന്നെ​യാ​ണ്​ പോം​വ​ഴി​യെ​ന്നും എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളും അ​തി​ന്​ ഒ​റ്റ​ക്കെ​ട്ടാ​യി സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ​കെ.​ടി. ര​മ​ണി പ​റ​ഞ്ഞു.

വീ​ട്ടു​കാ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ വി​വ​രി​ച്ച്​ ജി​ല്ല ക​ല​ക്ട​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യു​ള്ള കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ​മൂ​ലം ഏ​ത്​ സ​മ​യ​ത്തും സ്വ​ന്തം വീ​ട്​ ഒ​ഴി​​യേ​ണ്ട പ്ര​യാ​സ​മേ​റി​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ ക​ട​ന്നു​പോ​വു​ന്ന​തെ​ന്നും മെം​ബ​ർ പ​റ​ഞ്ഞു.

സ്​​പി​ന്നി​ങ്​ മി​ല്ലി​ന​ടു​ത്ത സ​ർ​ക്കാ​ർ ഭൂ​മി​ക്കാ​യി ശ്ര​മം ന​ട​ത്തും -ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ

ഒാ​രോ മ​ഴ​ക്കാ​ല​ത്തും കോ​ട്ട​ക്കു​ന്ന്​ നി​വാ​സി​ക​ളെ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ​ സ​ഗ​ര​സ​ഭ​ക്കും താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണാ​വ​ശ്യ​മെ​ന്നും മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ്​ കാ​ടേ​രി​ പ​റ​ഞ്ഞു. മ​ല​പ്പു​റം സ്പി​ന്നി​ങ്​ മി​ല്ലി​ന​ടു​ത്ത്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി​യു​ണ്ട്.

വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​സ്ഥ​ലം ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ്. ഒ​രു​പ​കാ​ര​വു​മി​ല്ലാ​തെ കി​ട​ക്കു​ന്ന താ​മ​സ​യോ​ഗ്യ​മാ​യ ഈ ​സ്ഥ​ലം സ​ർ​ക്കാ​ർ വി​ട്ടു​ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്​ ന​ഗ​ര​സ​ഭ മു​ൻ​കൈ എ​ടു​ക്കും. മൂ​ന്ന്​ മ​ര​ണം സം​ഭ​വി​ച്ച ദു​ര​ന്ത സ്ഥ​ല​മെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ സ്ഥ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ അ​ടു​ത്ത കൗ​ൺ​സി​ലി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം -എം.​എ​ൽ.​എ

മ​ല​പ്പു​റം: ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ കോ​ട്ട​ക്കു​ന്ന് ച​രി​വി​ലെ കു​ടും​ബ​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് പി. ​ഉ​ബൈ​ദു​ല്ല​​ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​ക്കാ​റ് വ​ന്നാ​ൽ ഇ​വ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് പ​ക​രം ഉ​വ​രു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പ​ക​രം ഭൂ​മി​യും വീ​ടും ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വേ​ണ്ട​ത്​ ​ശാ​ശ്വ​ത പ​രി​ഹാ​രം

മ​ല​പ്പു​റം: കോ​ട്ട​ക്കു​ന്നി​ൽ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ മൂ​ന്നു​പേ​ർ​ മ​രി​ച്ചി​ട്ട്​ മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നി​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​തെ മ​ഴ വ​രു​മ്പോ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​പ്പാ​ര്‍പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. മ​ഴ പെ​യ്യു​ന്ന​തോ​ടെ മാ​റി​ത്താ​മ​സി​ക്കാ​നു​ള​ള നി​ർ​ദേ​ശം ന​ൽ​കു​ക എ​ന്ന​താ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വ​ർ​ത്തി​ക്കു​ന്ന ന​ട​പ​ടി. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ പാ​ർ​ക്കി​ലെ ന​ട​പ്പാ​ത​യോ​ട്​ ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ർ അ​ട​ച്ചി​രു​​ന്നെ​ങ്കി​ലും വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

മ​ണ്ണി​ടി​ച്ചി​ലി​ന്​ ശേ​ഷം റ​വ​ന്യൂ, ജി​യോ​ള​ജി ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്​​ധ സ​മി​തി​ക​​ൾ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി ക​ല​ക്​​ട​ർ​ക്ക്​​ സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ഴ​ക്കെ​ടു​തി​ക​ൾ വീ​ണ്ടും വ​രു​മെ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത്​ സു​ര​ക്ഷ ഒ​രു​ക്കു​ക​യോ പ​ക​രം വീ​ടും സ്ഥ​ല​വും ന​ൽ​കി മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. വി​ഷ​യ​ത്തി​​ൽ സ​ർ​ക്കാ​റും ജ​ന​പ്ര​തി​നി​ധി​ക​ളും കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര​മാ​യി ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramheavy rain
News Summary - It is the rainy season, many families are on the slopes of fear in the mountains
Next Story