ജനകീയ പ്രതിരോധ ജാഥക്ക് മലപ്പുറം ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്
text_fieldsകൊണ്ടോട്ടി: കേരളം അതിദരിദ്രരില്ലാത്ത നാടായി മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും സംസ്ഥാനത്തോടുള്ള അവഗണനക്കുമെതിരെ സി.പി.എം സംസ്ഥാന സമിതി നടത്തുന്ന ജനകീയ പ്രതിരോധ ജാഥക്ക് ജില്ലയിൽ നൽകിയ ആദ്യ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നത്തിനൊപ്പം മികച്ച സഞ്ചാര സൗകര്യവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.
ജനവിരുദ്ധരായ സംസ്ഥാനസർക്കാറിനെ ചിത്രീകരിക്കുന്നതും ആര്‍.എസ്.എസ് അജണ്ടകള്‍ മതനിരപേക്ഷ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഞായറാഴ്ച വൈകീട്ട് നാലിന് ചെറുകാവ് പെരിയമ്പലത്ത് ജാഥയെ ജില്ല നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. വാദ്യഘോഷങ്ങളോടെയും മയിലാട്ടം, കോല്‍ക്കളി, ദഫ് തുടങ്ങിയ കലാ രൂപങ്ങളോടെയുമാണ് സ്വീകരിച്ചത്. പടക്കം പൊട്ടിച്ചും വാഹനങ്ങളിൽ പിന്തുടർന്നും പ്രവർത്തകർ പൂർണ പിന്തുണയർപ്പിച്ചു.
റെഡ് വളന്റിയര്‍മാര്‍ ജാഥ ക്യാപ്റ്റന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശേഷം കൊണ്ടോട്ടി ചുക്കാന്‍ ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കെ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.എം. ഷൗക്കത്ത്, വി. ശശികുമാര്‍, എം. സ്വരാജ്, വി.പി. സക്കറിയ, ഇ. ജയന്‍, പ്രമോദ് ദാസ് എന്നിവര്‍ സംസാരിച്ചു. ജാഥയില്‍ പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക്ക് സി. തോമസ്, ഡോ. കെ.ടി. ജലീല്‍ എന്നിവര്‍ അംഗങ്ങളാണ്. മലപ്പുറത്തായിരുന്നു ആദ്യദിനം ജാഥയുടെ സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.