Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ഞപ്പിത്തം;...

മഞ്ഞപ്പിത്തം; ബോ​ധ​വ​ത്ക​ര​ണ, പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്നു

text_fields
bookmark_border
Health workers
cancel
camera_alt

മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു​പി​ടി​ച്ച പു​ളി​ക്ക​ല്‍ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ടു​ക​ളിലെത്തി വി​വ​രം ശേ​ഖ​രി​ക്കു​ന്നു

പു​ളി​ക്ക​ല്‍: മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കു​ള്ള പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് ഇ​ന്ന് ന​ട​ക്കും.

പു​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​രൂ​ര്‍ എ.​എം.​യു.​പി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സേ​വ​ന​മു​ണ്ടാ​കും.

പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​നി​യും മ​റ്റ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മു​ള്ള​വ​രെ​ല്ലാം ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രോ​ഗി​ക​ള്‍ക്കു​ള്ള മ​രു​ന്നു​ക​ള്‍ ക്യാ​മ്പി​ല്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കും. കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ര്‍ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. അ​രൂ​ര്‍ സ്കൂ​ളി​ലെ 60 വി​ദ്യാ​ര്‍ഥി​ക​ളു​ള്‍പ്പെ​ടെ 105 പേ​ര്‍ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​നി ബാ​ധി​ച്ച അ​രൂ​ര്‍ സ്കൂ​ളി​ലെ നാ​ല് വി​ദ്യാ​ര്‍ഥി​ക​ളെ കൂ​ടി ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ ഗൃ​ഹ​സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ക്ക് ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കൂ​ടു​ത​ല്‍ പേ​ര്‍ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള അ​രൂ​രും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ്കൂ​ള്‍ പി.​ടി.​എ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ള്‍ ഗൃ​ഹ​സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ജ​ലാ​ശ​യ​ങ്ങ​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ലും തു​ട​രു​ക​യാ​ണ്.

കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഒ​ന്നാം വാ​ര്‍ഡു​ള്‍പ്പെ​ട്ട പൈ​ക്ക​ട​ത്ത്മൂ​ല, ആ​ന​ക്കു​ണ്ടു​ങ്ങ​ല്‍, നെ​ല്ലി​ക്കു​ന്ന്, വാ​ര്‍ഡ് ര​ണ്ടി​ലെ മാ​ണി​ക്ക​പ​റ​മ്പ്, കു​ഴി​പ്പ​ന, നാ​ലാം​ക​ണ്ടം, മൂ​ന്നാം വാ​ര്‍ഡി​ലെ കൊ​ട്ട​ക്കോ​ട്ടു​മ്മ​ല്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഗൃ​ഹ സ​ന്ദ​ര്‍ശ​നം.

സം​ഘ​ങ്ങ​ള്‍ 165 വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും 55 ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ബാ​ബു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ബേ​ബി ര​ജ​നി, ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ കൃ​ഷ്ണ​ന്‍ പാ​റ​പ്പു​റ​ത്ത്, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ ഇ. ​നി​ധീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

പു​ളി​ക്ക​ല്‍: അ​രൂ​ര്‍ ഒ​ള​വ​ട്ടൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലും രോ​ഗ നി​ര്‍ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ അ​രൂ​ര്‍ എ.​എം.​യു.​പി സ്‌​കൂ​ളി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക​യെ​ന്ന് വാ​ര്‍ഡ് ക​മ്മി​റ്റി അ​റി​യി​ച്ചു. പു​ളി​ക്ക​ല്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ സൗ​ജ​ന്യ​മാ​യി​രി​ക്കും. വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram NewsJaundice prevention
News Summary - Jaundice
Next Story