തേഞ്ഞിപ്പലത്തും മഞ്ഞപ്പിത്തം; പ്രതിരോധപ്രവര്‍ത്തനം ശക്തം പരിശോധനയും നടപടിയും തുടരും
text_fieldsതേഞ്ഞിപ്പലം: പഞ്ചായത്തില്‍ 16ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഞ്ചായത്ത് ഓഫിസില്‍ വ്യാഴാഴ്ച ഇന്റര്‍ സെക്ടറല്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കാനും ജല അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികളും നടത്താനും തീരുമാനമായി. മഞ്ഞപ്പിത്തം എന്താണെന്നും എങ്ങനെയാണ് പകരുന്നതെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എന്നിവ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ച് തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ശ്രീജിത്ത് അടക്കമുള്ളവര്‍ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, വൈസ് പ്രസിഡന്റ് മിനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പിയൂഷ് അണ്ടിശ്ശേരി, തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യകേന്ദ്രം അസി. സര്ജന് ഡോ. ഷനീറ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റീന നായര്‍ എന്നിവര്‍ സംസാരിച്ചു. പെരുവള്ളൂരിലെ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളിലാണ് വ്യാപകമായി മഞ്ഞപ്പിത്ത ബാധയുണ്ടായത്. രോഗധബാധയുടെ പശ്ചാത്തലത്തില്‍ അനധികൃതമായി ഭക്ഷണം പാകംചെയ്ത് വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
- തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കുക,
- വ്യക്തി പരിസരം ഭക്ഷണ ശുചിത്വം പാലിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന് ചെയ്യുക, ശീതള പാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് ഉണ്ടാക്കിയ ഐസ് മാത്രം ഉപയോഗിക്കുക, ആഹാരത്തിനുമുമ്പും മലമൂത്ര വിസര്‍ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുക, രോഗി ഉപയോഗിച്ച വസ്ത്രം, പാത്രം എന്നിവ തിളച്ച വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.