ആശ്വാസ വാക്കുകൾ തേടി ജാസർ പാണക്കാട്ടെത്തി
text_fieldsമലപ്പുറം: ഒരു വര്‍ഷം മുമ്പ് പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ കാല് തെറ്റി വീണ് ചലനശേഷി നഷ്ടപ്പെട്ട യുവാവ് ആശ്വാസ വാക്കുകൾ തേടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി. മട്ടന്നൂർ കീച്ചേരി സ്വദേശി ജാസറാണ് എത്തിയത്. കഴുത്തിന് താഴെ ചലനശേഷിയില്ലാതെ, വേദനയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും തങ്ങളെ കണ്ടപ്പോൾ ആ ചെറുപ്പക്കാരന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. മട്ടന്നൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പിറ്റലിന്റെ ആംബുലന്‍സില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പാണക്കാട്ടെത്തിയത്. തങ്ങളെ കാണാനും ആവലാതികൾ പറയാനും അപ്പോഴും നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ മേശക്ക് ചുറ്റുമുണ്ടായിരുന്നു. ചുറ്റും കൂടിനിന്നവരോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുറ്റത്ത് ആംബുലന്‍സില്‍ കാത്തുകിടന്ന ഈ 18കാരന്റെ അരികിലെത്തി ആത്മധൈര്യം പകര്‍ന്നു. അസുഖം എത്രയുംപെട്ടെന്ന് ഭേദമാകാന്‍ പ്രാർഥിച്ചാണ് തങ്ങൾ തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.