Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുന്നത്ത് ജമാഅത്തിന്...

സുന്നത്ത് ജമാഅത്തിന് എതിരായി രാഷ്ട്രീയ വേദികളെ ദുരുപയോഗം ചെയ്‌താൽ പ്രതികരിക്കും -പി.എം.എ. സലാമിന് ജിഫ്രി തങ്ങളുടെ മറുപടി

text_fields
bookmark_border
സുന്നത്ത് ജമാഅത്തിന് എതിരായി രാഷ്ട്രീയ വേദികളെ ദുരുപയോഗം ചെയ്‌താൽ പ്രതികരിക്കും -പി.എം.എ. സലാമിന് ജിഫ്രി തങ്ങളുടെ മറുപടി
cancel

മലപ്പുറം: സുന്നത്ത് ജമാഅത്തിന് എതിരായി രാഷ്ട്രീയ വേദികളെ ദുരുപയോഗം ചെയ്‌താൽ പ്രതികരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം വളാഞ്ചേരിയിൽ നടന്ന സമസ്ത കേരള മുദരിസീൻ ജില്ലാ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലയാളുകൾ ചില വേദികളിൽ നിന്നു പ്രസംഗിക്കുമ്പോൾ സുന്നത്ത് ജമാഅത്തിന്റെ ആശയത്തെ ശക്തമായി എതിർക്കുന്നുണ്ട്. അതിന് പറ്റാത്ത വേദികളെ അതിന് വേണ്ടി ഉപയോഗിക്കുന്നു. രാഷ്ട്രീയ പാർട്ടികളിൽ എല്ലാ വിഭാഗം ആളുകളും ഉണ്ടാവും. ഇവരെയെല്ലാം ഉൾക്കൊണ്ട് പോകുന്ന രാഷ്ട്രീയ പർട്ടികളുടെ വേദികൾ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളെ എതിർക്കുന്നതിന് ഉപയോഗപ്പെടുത്തരുത്. ഉപയോഗപ്പെടുത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ഇതിനു മറുപടി പറയാൻ അറിയാത്തതുകൊണ്ടോ മിണ്ടാതിരിക്കുന്നതോ അല്ല. അങ്ങനെ ചിലർ ധരിച്ചിട്ടുണ്ട്. സമസ്ത വിഭാവനം ചെയ്യുന്ന സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ ആര് എവിടെ നിന്ന് എതിർത്താലും അതിനെതിരെ ശബ്ദിക്കുകയും മറുപടി പറയുകയും ചെയ്യുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jifri Muthukkoya Thangal replied to PMA Salam
Next Story