പാലത്തായി; നീതിയെ ലാത്തിയും എഫ്.ഐ.ആറും കൊണ്ട് തടയാനാവില്ല –എം.എസ്.എഫ്
text_fieldsമലപ്പുറം: നീതിക്കായി ജനാധിപത്യ മാർഗത്തിൽ സമരം ചെയ്യുന്നവരെ ലാത്തികൊണ്ടും എഫ്.ഐ.ആർ കൊണ്ടും തടഞ്ഞു നിർത്താനാവില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. പാലത്തായി പീഡന കേസ് അട്ടമറിക്കെതിരെ എം.എസ്.എഫ് കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളന്മാർക്കും കൊള്ളക്കാർക്കും പീഡനവീരന്മാർക്കും ഭരണത്തിെൻറ തണലിൽ സംരക്ഷണ കവചം ഒരുക്കുന്ന പിണറായി സർക്കാർ കേരളത്തിന് അപമാനണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം പാസ്പോർട്ട് സേവ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കുന്നുമ്മലിൽ സമാപിച്ചു. ചടങ്ങിൽ എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫാരിസ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നത്തി.
ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, കെ.എം. ഇസ്മായിൽ, നവാഫ് കള്ളിയത്ത്, അഖിൽ കുമാർ, ജസീൽ പറമ്പൻ, നസീഫ് ഷെർഷ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.