കെ-സ്മാര്ട്ട്: മലപ്പുറം നഗരസഭയിൽ ഫ്രണ്ട് ഓഫിസ് സംവിധാനം വിപുലപ്പെടുത്തും
text_fieldsമലപ്പുറം: നഗരസഭ കെ-സ്മാര്ട്ട് എന്ന സംയോജിത സോഫ്റ്റ് വെയറിലേക്ക് മാറുന്നതിന്റെ ഭാഗമായി ഫ്രണ്ട് ഓഫിസ് സംവിധാനം കാര്യക്ഷമമക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ജനുവരി മൂന്ന് മുതലാണ് കെ-സ്മാർട്ട് നഗരസഭയിൽ തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭ ഫ്രണ്ട് ഓഫിസിൽ അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കുമായി പരിശീലനം ലഭിച്ച ടെക്നിക്കൽ അസിസ്റ്റന്റിനെയും ഡാറ്റ എൻട്രി ഓപറേറ്ററെയും നഗരസഭ നിയോഗിക്കും.
ഫ്രണ്ട് ഓഫിസിൽ ഇതിനായി കമ്പ്യൂട്ടറും സ്കാനറുമടക്കുള്ള സാധനങ്ങൾ സജ്ജമാക്കും. സോഫ്റ്റ് വെയറിലേക്ക് മാറുന്നതിലൂടെ എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക് മാറും. വ്യാഴാഴ്ച സോഫ്റ്റ് വെയർ സംബന്ധിച്ച സംശയങ്ങൾക്ക് നഗരസഭ കൗൺസിലർമാർക്കായി പരിശീലന ക്ലാസും നടത്തും. സംസ്ഥാനത്ത് ജനുവരി ഒന്ന് മുതലാണ് നഗരസഭകളിൽ സംവിധാനം തുടക്കം കുറിക്കുന്നത്. എന്നാൽ മൂന്നാം തീയതി മുതലേ സോഫ്റ്റ് വെയർ ഉപയോഗിക്കൽ ആരംഭിക്കൂ. ഇതിന്റെ മുന്നോടിയായി നഗരസഭയിൽ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ അപേക്ഷ സ്വീകരിക്കൽ അടക്കം നിർത്തിവെച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. യോഗത്തിൽ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
കെ-സ്മാർട്ട് എന്നാൽ
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളും പ്രവർത്തനങ്ങളും 35 മൊഡ്യൂളുകളാക്കിയിട്ടുള്ള ഒറ്റ പ്ലാറ്റ് ഫോമാണ് കെ. സ്മാർട്ട്. ഏകീകൃത ആപ്പും ഉപഭോക്താവിന് ലോഗിൻ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നേരത്തെ വിവിധ സേവനങ്ങൾക്ക് വിവിധ ആപ്പുകളായിരുന്നു. ഓൺലൈൻ ആകുന്നതോടെ സേവനം ആരംഭിക്കുന്നത് മുതൽ ആളുകൾക്ക് ഓഫിസുകൾ കയറി ഇറങ്ങേണ്ട സമയം ലാഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.