കടലുണ്ടിപ്പുഴയില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കും
text_fieldsവേങ്ങര: പ്രളയത്തില്‍ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പ്രാരംഭ നടപടിയായി. 2018ലെ പ്രളയത്തില്‍ കുഴിപ്പുറം, കൂമന്കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളില്‍ കരയിടിച്ചിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലാണ് പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നത്.
എസ്റ്റിമേറ്റ് തയാറാക്കുന്നതിെൻറ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്കും പ്രളയസമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എൻജിനീയര്‍ക്കും ഇതുസംബന്ധിച്ച് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ കത്ത് നല്‍കിയിരുന്നു. ഇതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചനവിഭാഗം ചീഫ് എൻജിനീയര്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു.
മേജര്‍ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷാജഹാന് കബീര്‍, അസി. എൻജിനീയർ പി. ഷബീര്‍, ഓവര്‍സിയര്‍ മന്‍സൂര്‍ കവറൊടി, വി.എസ്. ബഷീര്‍, ടി. മൊയ്തീന്‍കുട്ടി, പഞ്ചിളി അസീസ്, സി. അയമുതു മാസ്റ്റര്‍, കറുമണ്ണില്‍ അബ്ദുസ്സലാം, എന്‍. മജീദ് മാസ്റ്റര്‍ എന്നിവരാണ് സന്ദർശകസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.