രാഹുൽ ഗാന്ധിക്ക് ഛായാചിത്രം കൈമാറി അയിശ
text_fieldsവുഡ് ബേണിങ്ങിലൂടെ വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രം അയിശ അദ്ദേഹത്തിന് കൈമാറുന്നു
കാളികാവ്: വുഡ് ബേണിങ് ആർട്ടിൽ മികവ് തെളിയിച്ച കാളികാവിലെ അയിശ രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിെൻറ ഛായാചിത്രം കൈമാറി.
മരപ്പലകയിൽ തീകൊണ്ട് കരിയിച്ച് രൂപപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രം വടപുറം ടാണയിൽ വെച്ചാണ് കൈമാറിയത്. പിതാവ് വി. സാദ്, മാതാവ് സൽമ എന്നിവർക്കൊപ്പം എത്തിയാണിത് കൈമാറിയത്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയെൻറ ഛായാചിത്രവും അയിശ വരച്ച് നൽകിയിരുന്നു.
മൂന്നാം വർഷ ആർകിടെക്ട് വിദ്യാർഥിനിയായ അയിശ വട്ടത്തിൽ മുറിച്ചെടുത്ത മരപ്പലകകളിൽ തീകൊണ്ട് കരിയിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന പൈറോഗ്രഫി കലയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
കാളികാവ് കല്ലൻകുന്നിലെ സാദ്- സൽമ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. മധ്യപ്രദേശ് ഭോപാലിലെ സ്കൂൾ ഓഫ് പ്ലാനിങ് ആർക്കിടെക്ചർ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.