നാല് പതിറ്റാണ്ട്, ഓര്‍മകള്‍ക്ക് വര്‍ണം ചാര്‍ത്തി അവർ ഒത്തുകൂടി
text_fieldsകാളികാവ്: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിെൻറ ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ചാര്‍ത്തി നാല് പതിറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു. പുല്ലങ്കോട് ജി.എച്ച്.എസ്.സിലെ 1981-82 പത്താം ക്ലാസ് ഇ ഡിവിഷനിലെ പൂര്‍വ വിദ്യാർഥികളാണ് വീണ്ടും ഒത്തുചേര്‍ന്നത്.
ഫസ്റ്റ് ബെൽ 82 എന്ന പേരിലാണ് ഇന്നലെകളെ ഒരിക്കല്‍ കൂടി ചേർത്ത് പിടിച്ച് അവർ സംഗമിച്ചത്. പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നത്.പിന്നിട്ട വഴികളില്‍ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന ഓര്‍മകള്‍ക്ക് അവര്‍ വീണ്ടും തിരിതെളിയിച്ചപ്പോള്‍ അളവറ്റ ആഹ്ലാദത്താല്‍ സ്കൂളും പരിസരവും വീര്‍പ്പുമുട്ടി.അന്ന് കൂടെയുണ്ടായിരുന്ന 48 പേരിൽ ഇന്ന് ബാക്കിയുള്ളത് 44 പേര്. ഏതാനും ചിലരൊഴിച്ച് ബാക്കി പേർ സ്കൂള്‍മുറ്റത്തെത്തി.
സംഗമത്തിൽ പങ്കെടുക്കാൻ രണ്ടുപേർ വിദേശത്ത് നിന്നുമെത്തി. വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞവരെ ചേർത്ത് പിടിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിന് നേതൃത്വം നൽകിയ പി. ജമീലക്ക് ജിദ്ദയിൽനിന്നെത്തിയ അലി മാളിയേക്കൽ ഉപഹാരം സമ്മാനിച്ചു. കൺവീനർ സി. ഷറഫുദ്ദീൻ, എം. ഇബ്രാഹിം, സി. സൈനുദ്ദീൻ മാസ്റ്റർ, സി.കെ. ബഷീർ, ടി.സി. റഷീദ്, അബ്ദുറഹ്മാൻ, സി. അഷ്റഫ്, ആമിന, ടി.കെ. സുബൈദ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.