വയനാട് മണ്ഡലത്തിൽ വികസനം നടന്നിട്ടില്ലെന്ന് ആനി രാജ
text_fieldsകാളികാവ്/ കരുവാരകുണ്ട്: ഒരു മണ്ഡലത്തിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങൾ വയനാട് നടന്നിട്ടില്ലെന്നും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ലെന്നും ലോക്സഭ മണ്ഡലം ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജ പറഞ്ഞു. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ തനിക്ക് വിജയപ്രതീക്ഷയുണ്ടെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കാളികാവ് പഞ്ചായത്തിൽ സ്ഥാനാർഥി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
തിങ്കളാഴ്ച രാവിലെ പത്തരയോടെ ചോക്കാട് അങ്ങാടിയിലെത്തിയ ആനി രാജ ആദ്യമായി വോട്ടർമാരെ തേടിയെത്തിയത് ചോക്കാട് നാൽപത് സെന്റ് ആദിവാസി കോളനിയിലായിരുന്നു. തുടർന്ന് ആനക്കല്ലിലെ ശാന്തി സദനിലെ അഗതികളെ കണ്ട് വോട്ടഭ്യർഥന നടത്തി. പുല്ലങ്കോട്, ഉദരംപൊയിൽ അങ്ങാടികളിലും പര്യടനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി റസാഖ്, ക്ലീറ്റസ്, കെ.ടി. മുജീബ്, ജ്യോതിഷ്, ഷാഹിനാ ബാനു, റസിയാ സൈനുദ്ദീൻ, അസീസ് മംഗലശ്ശേരി, അഭിലാഷ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. പതിനൊന്നരയോടെ കാളികാവ് ജങ്ഷനിലെത്തിയ ആനിരാജക്ക് പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.
കാളികാവ് ബസ് സ്റ്റാൻഡുകൾ, പ്രാഥമികാരോഗ്യകേന്ദ്രം, ഹിമ കെയർ ഹോം എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കൊല്ലാരൻ ഫൈസൽ, എൻ. നൗഷാദ്, ടി. അപ്പച്ചൻ, കവിത സാജു, പാലോളി റിയാസ്, ടി. അബ്ദു റഹ്മാൻ, എം.ടി. സുധീഷ്, ഷാനവാസ്, എൻ. സുബൈർ തുടങ്ങിയവർ ആനി രാജയെ അനുഗമിച്ചു.
കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലും ആനി രാജ ആദ്യ പര്യടനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം നാലിന് അരിമണലിലെത്തിയ സ്ഥാനാർഥി കേരള എസ്റ്റേറ്റ്, കണ്ണത്ത്, കിഴക്കേത്തല, കേമ്പിൻകുന്ന് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. പി.വി. അൻവർ എം.എൽ.എയും കൂടെയുണ്ടായിരുന്നു. കെ. പ്രഭാകരൻ, കെ.കെ. ജയിംസ്, ഇ. ലിനീഷ്, എ.കെ. സജാദ് ഹുസൈൻ, ഒ.പി. ഇസ്മായിൽ, ഇ.കെ. ഷുഹൈബ്, കെ.യു. തോമസ്, പി. മുംതാസ്, ഉഷ മനയിൽ എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.