പൂങ്ങോട് സ്റ്റേഡിയത്തിലെത്തിയത് പതിനായിരത്തിലേറെ കാണികൾ
text_fieldsകാളികാവ്: ഫുട്ബാൾ മത്സരം നടക്കാനിരിക്കെ ഗാലറി തകർന്ന് അപകടമുണ്ടായ പൂങ്ങോട് സ്റ്റേഡിയത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം കാണാനെത്തിയത് പതിനായിരത്തിലേറെ പേർ. കളി തുടങ്ങുന്നതിന് മുമ്പ് രാത്രി 9.15ഓടെയാണ് അപകടം ഉണ്ടായത്. നിരവധി പേർ തിരക്ക് കാരണം ടിക്കറ്റ് കിട്ടാതെ മടങ്ങുകയും ചെയ്തിരുന്നു.
കിഴക്കുഭാഗത്തെ ഗാലറിയാണ് തകര്‍ന്നത്. മുളയും കമുകും ഉപയോഗിച്ചാണ് ഗാലറി നിർമിച്ചിരുന്നത്. 80ലധികം ആളുകള്‍ക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ ചികിത്സ ചെലവ് ടൂർണമെന്‍റ് കമ്മിറ്റി വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ കനത്ത മഴയിൽ മണ്ണ് നനഞ്ഞതിനെ തുടര്‍ന്ന് ഗാലറിക്കായി സ്ഥാപിച്ച കാലുകള്‍ ഇളകി മാറിയതാവാം അപകടകരണമെന്നാണ് നിഗമനം. വീഴ്ചയില്‍ എല്ലു പൊട്ടിയും മുറിവുകളേറ്റുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.
പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ല ആശുപത്രി, വണ്ടൂരിലെ സ്വകാര്യ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.