പരാതിക്ക് അധികൃതർ ചെവികൊടുത്തില്ല; ശങ്കരന്റെ വീട് മഴയിൽ തകർന്നു
text_fieldsകാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ശങ്കരെൻറ വീട് തകർന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. ഭിത്തി വിണ്ടുകീറിയതിനാൽ ഏതു സമയവും ദുരന്തം കാതോർത്ത് ചിങ്കക്കല്ല് കോളനിയിലെ ആദിവാസി കുടുംബം കഴിയുന്ന വാർത്ത നേരത്തേ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, അധികൃതർ ഗൗരവമായി എടുത്തില്ല.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വീടിെൻറ ഒരു ഭാഗം പൂർണമായും തകർന്നുവീണു. അവശേഷിക്കുന്ന ഭാഗം തകർച്ചഭീഷണിയിലുമാണ്.ചോലയുടെ തീരത്ത് 15 അടിയിലേറെ ഉയരത്തിൽ കെട്ടിയ തറയിലാണ് വീട് പണിതിട്ടുള്ളത്. അഞ്ചുവർഷം മുമ്പ് ഐ.ടി.ഡി.പി സഹായത്തോടെ നിർമിച്ചതാണ് വീട്.
നിർമാണത്തിലെ അശാസ്ത്രീയതയാണ് തകർച്ചക്ക് കാരണം. കുത്തനെയുള്ള ചോലയിലേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ് വീട്. അന്തിയുറങ്ങാൻ വേറെ ഇടമില്ലാത്തതിനാൽ ശങ്കരനും മക്കളും ഇപ്പോഴും തകർന്ന വീട്ടിൽ ജീവൻ പണയം വെച്ചാണ് കഴിച്ചുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.