നാടിനുത്സവമായി ചേറ്റുപാടത്ത് കാളപൂട്ട്
text_fieldsകാളികാവ്: അമ്പലക്കടവ് കാളപൂട്ട് കണ്ടത്തിൽ നടന്ന കാളപൂട്ട് നാടിനുത്സവമായി. അമ്പലക്കടവ് ജനകീയ കൂട്ടായ്മയാണ് കാളപൂട്ട് സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത അമ്പതോളം ജോടി കന്നുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജൂനിയർ ജോടികളെ മത്സരിപ്പിച്ചുള്ള പിടിവള്ളി കാളപൂട്ട് മത്സരമാണ് നടത്തിയത്. ഈ വർഷത്തെ ഒന്നാമത്തെ മത്സരമാണ് അമ്പലക്കടവിൽ നടന്നത്.
ഒന്നാം സമ്മാനത്തിന് സ്വർണ നാണയമടക്കം അഞ്ചു സ്ഥാനങ്ങൾ വരെ നേടുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ജോടികളുടെ പൂട്ട് നടത്താൻ ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു.
പുല്ലാണി അശ്റഫ് തണ്ണിക്കടവ്, എ.കെ. അൻസമോൾ ആതവനാട്, സി.ബി ബ്രദേഴ്സ് അഞ്ചച്ചവിടി, ടി.പി.എം ബ്രദേഴ്സ് കള്ളാടിപ്പറ്റ, ചേരുങ്ങൽ ചെറിയാപ്പു പള്ളിശ്ശേരി തുടങ്ങിയവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ നേടി. സി.കെ. സാബു, അനസ് വെന്തോടൻ, സി.എം. ഇസ്ഹാഖ്, പറാട്ടി സൽമാൻ, പിലാക്കൽ മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.