ശിഫക്കുവേണ്ടി കാരുണ്യത്തിെൻറ വളയം പിടിച്ച് ബസ് ജീവനക്കാർ
text_fieldsകാളികാവ്: പതിമൂന്ന് വയസ്സുകാരിയുടെ മജ്ജ മാറ്റിവെക്കൽ ചികിത്സാ ചെലവിനായി സർവിസ് നടത്തി ബസ് ജീവനക്കാർ. കാളികാവ്-മഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന 'പാസ്' ബസ് ജീവനക്കാരും ഉടമയുമാണ് മഹാമാരി കാലത്തും ഒരു ദിവസത്തെ ഓട്ടം കാരുണ്യവഴിയിലേക്ക് നീക്കിവെച്ചത്. ഒരു ദിവസത്തെ മുഴുവൻ തുകയും ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കാളികാവ് വെന്തോടൻപടിയിലെ കൊമ്പൻ റിയാസിെൻറ മകൾ ശിഫ ഫാത്തിമക്ക് വേണ്ടി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്.
ശിഫ ഫാത്തിമ ജനിച്ചതു മുതൽ ഇടക്കിടെ രക്തം മാറ്റിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഇപ്പോൾ മജ്ജ മാറ്റിവെക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. ഇതിന് 50 ലക്ഷം രൂപ ചെലവുവരും. ബംഗളൂരുവിലുള്ള സ്വകാര്യ ആശുപത്രിയിൽ മജ്ജ മാറ്റിവെക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. കോവിഡും ഇന്ധന വില വർധനയുമെല്ലാം ദുരിതത്തിലാക്കിയിട്ടും ബസ് തൊഴിലാളികൾ സഹായത്തിനെത്തിയത് ഏറെ മാതൃകയാണെന്ന് ചികിത്സ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എൻ.എം. ഉമ്മർ കുട്ടി, അഫ്സൽ മാനീരി, സി.എച്ച്. ഫൈസൽ എന്നിവർ തുക ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.