പ്രായപൂർത്തിയാവാത്തവർ വാഹനമോടിച്ചു; മൂന്ന് രക്ഷിതാക്കൾക്കെതിരെ കേസ്
text_fieldsകാളികാവ്: കുട്ടികൾക്ക് നിരത്തിലിറങ്ങാൻ വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയുമായി കാളികാവ് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. രണ്ടു കുട്ടികളുടെ പിതാക്കന്മാർക്കും ഒരു കുട്ടിയുടെ അമ്മായിക്കുമെതിരെയാണ് കാളികാവ് എസ്.എച്ച്.ഒ ശശിധരൻപിള്ള കേസെടുത്തത്.
പ്രായപൂർത്തിയാവാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്നത് 1988ലെ മോട്ടോർ വാഹന നിയമപ്രകാരം മൂന്നു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ അമ്പതിലേറെ കേസാണ് കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്തത്. ചുങ്കത്തറയിൽ കഴിഞ്ഞദിവസം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാർഥികളും പ്രായപൂർത്തിയാകാത്തവരായിരുന്നു. 14 വയസ്സ് മാത്രമുള്ള സ്കൂൾ വിദ്യാർഥികൾ ബൈക്ക് വാടകക്ക് എടുത്താണ് ഓടിച്ചത്. ഇതിനെ തുടർന്ന് സംസ്ഥാനത്തുടനീളം കർശന നിരീക്ഷണമാണ് നടക്കുന്നത്. വാഹനം വാടകക്ക് നൽകുന്നയാളും കുറ്റക്കാരനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.