ഓർമകളിൽ സഖാവ് കുഞ്ഞാലി; കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 52 ആണ്ട്
text_fieldsകാളികാവ്: കിഴക്കൻ ഏറനാട്ടിലെ വിപ്ലവകാരി സഖാവ് കുഞ്ഞാലിയുടെ ഓർമകൾക്ക് 52 വർഷം. തോട്ടം തൊഴിലാളികൾക്കും ഭൂരഹിത കർഷകർക്കും വേണ്ടി പോരാടി ഒടുവിൽ രാഷ്ട്രീയ ശത്രുക്കളുടെ തോക്കിന് ഇരയാവുകയായിരുന്നു അദ്ദേഹം.
1924ല്‍ കൊണ്ടോട്ടിയില്‍ ജനിച്ച കുഞ്ഞാലി കേരള, പുല്ലങ്കോട് എസ്റ്റേറ്റുകളിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് തൊഴിലാളിവർഗ പ്രസ്ഥാനത്തിന് ഏറനാടന്‍ മണ്ണില്‍ വേരോട്ടമുണ്ടാക്കിയത്. കരുവാരകുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ തരിശ് പ്രക്ഷോഭമെന്ന പേരില്‍ നടത്തിയ സമരം ഭൂരഹിതരായ കര്‍ഷകരില്‍ ആത്മവിശ്വാസം വളര്‍ത്തി. മണ്ണില്ലാത്ത കുടിയാനെ അന്തിയുറങ്ങാന്‍ ഒരു കൂരയും കൃഷി ചെയ്യാന്‍ സ്വന്തമായി മണ്ണുമുള്ള കര്‍ഷകനാക്കാന്‍ അദ്ദേഹം പടപൊരുതി.
കരുവാരകുണ്ട്, കാളികാവ്, അമരമ്പലം, കരുളായി, നിലമ്പൂര്‍ മേഖലയിലെ കര്‍ഷകരെയും തോട്ടം തൊഴിലാളികളേയും കൂടെ നിര്‍ത്തി നടത്തിയ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ കുഞ്ഞാലി ഈ മണ്ണിെൻറ ഭാഗമായി മാറുകയായിരുന്നു. രണ്ടുതവണ നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുമെത്തി.
ഇതിനിടെയാണ് 1961ല്‍ പ്രമുഖ നാടക സംവിധായകനായിരുന്ന കെ.ടി. മുഹമ്മദിെൻറ സഹോദരി സൈനബയുമായി വിവാഹം. ഇതോടെ കാളികാവ് ടി.ബിക്ക് സമീപം സ്വന്തമായി വീടുവെച്ച് താമസമാരംഭിച്ചു. 1964ല്‍ കാളികാവ് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 26ന് ചുള്ളിയോടുവെച്ച് വെടിയേറ്റതിനെതുടര്ന്ന് 28ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 45ാം വയസ്സിലായിരുന്നു ധീരനായ പോരാളിയുടെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.