തറക്കല്ലിട്ട് എട്ട് മാസം; പാലം കടക്കാതെ മുത്തൻതണ്ട്
text_fieldsകാളികാവ്: construction of VCB cum bridge at Mutantand തറക്കല്ലിട്ട് എട്ട് മാസം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയില്ല. പഴയ നടപ്പാലം പൊളിക്കലും പാറ പൊട്ടിക്കലും മാത്രമാണ് നടന്നത്. പാലം പണി ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാർക്ക് പ്രയാസമായി. കഴിഞ്ഞ മാർച്ചിലാണ് പഴയ നടപ്പാലം പൊളിച്ചത്. അതിന് ശേഷം ഏതാനും ദിവസങ്ങളിലായി പാറക്കെട്ടുകൾ പൊട്ടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒന്നും നടന്നില്ല.
ജില്ല പഞ്ചായത്ത് രണ്ട് കോടി ചെലവഴിച്ചാണ് വി.സി.ബി കം ബ്രിഡ്ജ് നിർമിക്കുന്നത്. പ്രദേശത്തെ നടപ്പാലം പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന് പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിക്കുകയായിരുന്നു. അജ്മൽ പാലേങ്ങര കേരള സ്റ്റേറ്റ് ലീഗൽ സർവിസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതി പാലം നിർമിക്കാൻ നിർദേശിക്കുകയും ചെയ്തു. സാങ്കേതിക കാരണം പറഞ്ഞ് പാലം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തുകളോ തയാറായില്ല. 2024 മാർച്ച് 31ന് മുമ്പ് പാലം നിർമാണം പൂർത്തിയാക്കുമെന്നാണ് ജില്ല പഞ്ചായത്ത് കോടതിയെ അറിയിച്ചത്. മഴക്കാലമായതിനാൽ കാലാവസ്ഥ പ്രവചനാതീതമാണ്. മഴക്കാലം മാറിനിൽക്കുന്നതോടെ പാലം പണി ത്വരിതഗതിയിൽ നടക്കുമെന്ന് വാർഡ് അംഗം കെ. സുബൈദ പറഞ്ഞു. സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനാണ് നിർമാണ ചുമതല. 32 മീറ്റർ നീളവും നാല് മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.