സംരക്ഷണ ഭിത്തിയില്ല; ഭീഷണിയായി കളപ്പാട്ടുമുണ്ട ക്വാറി
text_fieldsകാളികാവ്: സംരക്ഷണഭിത്തിയില്ലാത്ത ക്വാറി ജീവന് ഭീഷണിയാകുന്നു. ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ വെള്ളമുള്ള കളപ്പാട്ടുമുണ്ട ക്വാറിയാണ് ഭീഷണിയായി നിലനിൽക്കുന്നത്. മൂന്നുപേർ നേരത്തെ ക്വാറിയിൽ വീണ് മരിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. പത്തു വർഷത്തിനിടെ പ്രദേശത്തുകാരായ രാമൻ, കുഞ്ഞൻ, അയ്യപ്പൻ എന്നിവരാണ് വഴുതിവീണ് മരിച്ചത്.
തുടർന്ന് റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടണമെന്ന് രണ്ടു പതിറ്റാണ്ടിനിടെ പലതവണ പഞ്ചായത്തിന് ഹരജി നൽകിയെങ്കിലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ക്വാറിയുടെ ഒരു വശത്ത് കളക്കുന്ന് കോളനി റോഡും മറ്റൊരു വശത്ത് മൈലാടി പൂളക്കത്തോൽ റോഡുമാണ്. കുത്തനെയുള്ള മൈലാടി റോഡ് കടുത്ത അപകട ഭീഷണിയിലാണ് നിലനിൽക്കുന്നത്. വാഹനം നിയന്ത്രണം തെറ്റിയാൽ വലിയ അപകടമാണ് സംഭവിക്കുക. ഒട്ടേറെ ഗ്രാമ സഭകളിലും ക്വാറിയുടെ സംരക്ഷണ ഭിത്തിയുടെ കാര്യം ചർച്ച ചെയ്തിട്ടും നടപടിയായിട്ടില്ല. ക്വാറിക്ക് നൂറടിയോളം താഴ്ചയുണ്ട്. ജനം കുളിക്കാൻ ഉപയോഗിക്കുന്ന ജലാശയം കൂടിയാണിത്. വർഷകാലത്ത് ജലാശയം നിറയുമ്പോൾ ധാരാളം കുട്ടികളും ഇവിടെ കുളിക്കാനെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.