ഡെങ്കിപ്പനി: കാളികാവിൽ ഇന്ന് മലപ്പുറം ജില്ല മെഡിക്കൽ സംഘം പരിശോധന നടത്തും
text_fieldsകാളികാവ്: മലയോര മേഖലയിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കാളികാവ് സി.എച്ച്.സി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തുകയും ബോധവത്കരണം സംഘടിപ്പിക്കുകയും ചെയ്തു.
അടക്കാകുണ്ട് ഭാഗത്ത് എട്ടുപേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ചെങ്കോട് വാർഡിൽ ഒരാൾക്കും ഡെങ്കി ബാധിച്ചു. ചൊവ്വാഴ്ച ജില്ല ആരോഗ്യസംഘം പ്രദേശത്ത് പരിശോധന നടത്തും. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ഡെങ്കി കണ്ടെത്തിയ അടക്കാകുണ്ട് പ്രദേശത്ത് വാർഡ് മെമ്പർ കെ. റഷീദിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ഒരു മാസത്തിനിടെ മേഖലയിൽ മുപ്പതോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തോട്ടം മേഖലയോട് ചേർന്ന ഭാഗങ്ങളിലാണ് കൊതുകും ഡെങ്കിയും പടരുന്നത്. ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വീടുകളിൽ നടത്തിയ പരിശോധനയിലും ഡെങ്കി പടർത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി.
വീടുകളിലും മറ്റ് സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. പ്ലാന്റേഷൻ ഏരിയ പ്രത്യേകം ശ്രദ്ധിക്കും. ഉടമകളുടെ പ്രത്യേക യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.