ഒന്നാം ക്ലാസുകാരിയുടെ ഓൺലൈൻ ക്ലാസ് വിഡിയോ വൈറലാകുന്നു
text_fieldsകാളികാവ്: അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ദിയ ഫാത്തിമ അതേ സ്കൂളിലെ പ്രീ പ്രൈമറി ടീച്ചറായ ഉമ്മക്ക് സുഖമില്ലാതായപ്പോൾ ക്ലാസ് എടുത്ത വിഡിയോ സമൂഹമാധ്യത്തിൽ വൈറലാകുന്നു. എൽ.കെ.ജി വിദ്യാർഥികൾക്കാണ് ഗണിതത്തിലെ എണ്ണം പഠിപ്പിക്കുന്ന പ്രവർത്തനം അധ്യാപകരെപ്പോലും അതിശയിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്. വീട്ടിലെ തക്കാളിയും പയറും ഉപയോഗിച്ച് അഞ്ച് എന്ന അക്കം ഉറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് പുതിയ അനുഭവമായി. പരിശീലനം ലഭിച്ച മികച്ച രീതിയിൽ ക്ലാസ് കൈകാര്യം ചെയ്ത കുരുന്നു ടീച്ചറുടെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി.
എൽ.കെ.ജിയുടെ വാട്സ്ആപ് ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ കുരുന്നു ടീച്ചറുടെ ക്ലാസ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറ്റുവാങ്ങി. അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയായ നുസ്രത്തിെൻറയും ത്വാഹിറിെൻറയും മകളും അതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമാണ് ദിയ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.