തോല്‍വിയറിയാതെ നാല് പതിറ്റാണ്ട്; ഇത്തവണ ഖാലിദ് മാസ്റ്റർ മത്സരത്തിനില്ല
text_fieldsകാളികാവ്: എഴുതവണ മത്സരിച്ചിട്ടും തോല്‍വിയറിയാതെ മുന്നേറ്റം. നാല് പതിറ്റാണ്ട് മത്സരരംഗത്ത് നിറഞ്ഞുനിന്ന ഖാലിദ് മാസ്റ്റര്‍ ഓരോ തവണ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവികളിലെത്തി.
പുറമെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനവും. ഇതിനിടെ സംസ്ഥാന പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷന്‍ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു.
അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കൻഡറി സ്കൂളിെൻറ തുടക്കം മുതല്‍ പ്രധാനാധ്യാപകനായി മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഇദ്ദേഹം പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, നാലകത്ത് സൂപ്പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം യൂത്ത് ലീഗില്‍ നേതൃനിരയിലും പ്രവര്‍ത്തിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറിയായിരുന്നു.
1979ലാണ് ഉദരംപൊയില്‍ വാര്‍ഡില്‍ ഖാലിദ് മാസ്റ്ററുടെ ആദ്യ മത്സരം. തുടര്‍ന്ന് മമ്പാട്ട്മൂല, അമ്പലക്കടവ്, പുല്ലങ്കോട് വാര്‍ഡുകളിനിന്നും തെരഞ്ഞെടുക്കപ്പെട്ടു.
2000ല്‍ ചോക്കാട് പഞ്ചായത്തിെൻറ പ്രഥമ പ്രസിഡൻറായി. 2005-ല്‍ കരുവാരകുണ്ട്, 2010-ല്‍ മൂത്തേടം ഡിവിഷനുകളില്‍നിന്നാണ് ജില്ല പഞ്ചായത്തിലെത്തുന്നത്. 2015ല്‍ കാളികാവ് ഡിവിഷനില്‍ കടുത്ത ത്രികോണ മത്സരത്തില്‍ വിജയിച്ച് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായി. ഖാലിദ് ഇക്കുറി മത്സര രംഗത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.