തമിഴ്നാട് സ്വദേശിയുടെ സംസ്കാരം: വിഖായ പ്രവർത്തകർക്ക് ഗവർണറുടെ അനുമോദനം
text_fieldsകാളികാവ്: അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജിെൻറ സംസ്കരണത്തിന് നേതൃത്വം നൽകിയ എസ്.കെ. എസ്.എസ്.എഫ് വിഖായ പ്രവർത്തകർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ അനുമോദനം.
വിഖായ കോഓഡിനേറ്റർ റഷീദ് ഫൈസിയെ വിളിച്ചാണ് അനുമോദനം അറിയിച്ചത്. ബൈക്കപകടത്തിൽ മരിച്ച അരോഗ്യ ദേവരാജെൻറ സംസ്കാരം ക്രിസ്തീയാചാരപ്രകാരം നടത്തുന്നതിന് സഹായവുമായെത്തിയത് വിഖായ പ്രവർത്തകരായിരുന്നു.
നിലമ്പൂർ സെൻറ് മാത്യൂസ് സി.എസ്.ഐ പള്ളിയകം ചടങ്ങുകൾക്കായി നൽകി. 20 വർഷത്തിലേറെയായി കാളികാവിലാണ് ദേവരാജെൻറ കുടുംബം താമസിക്കുന്നത്.
മദ്റസ അധ്യാപകരും ഇമാമുമാരുമടക്കം 10 വിഖായ പ്രവർത്തകർ ക്രിസ്തുമതാചാരപ്രകാരം ദേവരാജന് അന്ത്യകർമം ഒരുക്കി. അന്ത്യകൂദാശ മാത്രമാണ് പള്ളി വികാരിക്ക് നൽകേണ്ടിവന്നത്. ദേവരാജനുള്ള അന്ത്യപ്രാർഥനയിൽ വിഖായ പ്രവർത്തകരെയും ഉൾപ്പെടുത്താൻ പള്ളിവികാരി യോബാസ് ഭാസ്കർ മറന്നില്ല.
ബുധനാഴ്ചയാണ് ദേവരാജ് അപകടത്തിൽപ്പെട്ടത്. റഷീദ് ഫൈസി കാളികാവ്, കബീർ മാളിയേക്കൽ, നാസർ ബദിരി നീലാഞ്ചേരി, നാസർ പാലക്കൽവെട്ട, ഫസലുദ്ദീൻ തുവ്വൂർ, മൊയ്തു കല്ലാമൂല, സിദ്ദീഖ് തരിപ്രമുണ്ട, സലാം ഫൈസി പുൽവെട്ട, നസ്റുദ്ദീൻ തരിപ്രമുണ്ട, ശബീബ് ഇരിങ്ങാട്ടിരി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.