ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല
text_fieldsകാളികാവ്: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ വിതറുന്ന കഥാനുഭവങ്ങളുമായി സാഹിത്യ ശിൽപ്പശാല. കാളികാവ് പുല്ലങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്. കഥയും തിരക്കഥയും വിവർത്തനവും തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങൾ കൂട്ടുചേർന്ന് കഥകൾ രചിച്ച് അവതരിപ്പിച്ചു. കഥാസന്ദർഭം അഭിനയിക്കുന്ന കളികളും തത്സമയം രൂപപ്പെടുത്തി അവതരിപ്പിച്ച നാടകവും കുട്ടികൾക്ക് ഏറെ കൗതുകമായി. രസകരമായ കളികളും ക്യാമ്പിൻ്റെ ഭാഗമായി.
ഏകദിന ശിൽപ്പശാല എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐ.പി. ബാബു, ലീഡർമാരായ പി. അനഘ, സി. മുഹമ്മദ് റിയാൻ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ അസീസ് ഓത്തുപള്ളി എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ കെ. റഫീദ, മുഹമ്മദ് ഷാമിൽ, സജ ഫാത്തിമ, മുഹമ്മദ് ജിൻഷാദ് നേതൃത്വം നൽകി. സ അധ്യാപകർ അബ്ദുൾ സലാം, ശ്യാമിലി എന്നിവർ സംബന്ധിച്ചു. സൗഹൃദ ക്ലബ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.