Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകാ​ളി​കാ​വ്...

കാ​ളി​കാ​വ് പ​ഴ​യ​പാ​ലം ഇ​നി ആ​ര് ന​വീ​ക​രി​ക്കും?

text_fields
bookmark_border
kalikkav
cancel
camera_alt

കാ​ളി​കാ​വ് പ​ഴ​യ​പാ​ലം

കാ​ളി​കാ​വ്: 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന കാ​ളി​കാ​വ് -വ​ണ്ടൂ​ർ റോ​ഡി​ന്റെ ന​വീ​ക​ര​ണ​ത്തി​ൽ നി​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന കാ​ളി​കാ​വ് പ​ഴ​യ​പാ​ല​ത്തെ ഒ​ഴി​വാ​ക്കി. കാ​ളി​കാ​വ് അ​ങ്ങാ​ടി- ചെ​ത്തു​ക​ട​വ് പാ​ലം വ​ഴി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ അ​ലൈ​ൻ​മെ​ന്റ്. ഇ​തോ​ടെ പ​ഴ​യ​പാ​ല​ത്തി​ലെ റീ ​ടാ​റി​ങ് ഇ​ക്കു​റി​യും ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. കു​ണ്ടും കു​ഴി​യു​മാ​യ പാ​ല​ത്തി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്.

പാ​ല​ത്തി​ൽ നി​ല​വി​ൽ ഫു​ട്പാ​ത്തു​മി​ല്ല. പാ​ല​ത്തി​ന്റെ പ​ടി​ഞ്ഞാ​റെ ത​ല​യി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ ന​ട​ക്കാ​ർ​ക്കും ഒ​രേ പോ​ലെ ദു​രി​ത​മാ​ണ്. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി പാ​ലം കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. തി​ര​ക്കേ​റി​യ വ​ണ്ടൂ​ർ_ -കാ​ളി​കാ​വ് റോ​ഡി​ലെ തീ​രെ വീ​തി കു​റ​ഞ്ഞ പാ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ മി​ക്ക​പ്പോ​ഴും ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​കു​ന്നു​ണ്ട്. പാ​ലം ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalikav-Vandur Road
News Summary - Kalikav-Vandur Road
Next Story