വിമാന അപകടം: കുഞ്ഞുങ്ങള്‍ക്ക് രക്ഷകരായത് ഈ നിയമപാലകര്‍
text_fieldsകാളികാവ്: കരിപ്പൂര്‍ വിമാനാപകട സമയത്ത് കുരുന്നുകള്‍ക്ക് രക്ഷയായ പൊലീസ് ഉദ്യോഗസ്ഥര്‍ നാടിനഭിമാനമായി.
മേലാറ്റൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ അഷ്റഫലി കരുവാരകുണ്ടും സിവില്‍ പൊലീസ് ഓഫിസര്‍ മാളിയേക്കലിലെ എം.കെ. സജീറുമാണ് ഇവർ. പ്രവാസികളെ ക്വാറൻറീനില്‍ എത്തിക്കുന്നതിന് സുരക്ഷ ഒരുക്കാനാണ് രണ്ടുപേരും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്.
പത്ത് മിനിറ്റുകള്‍ക്കകമാണ് ദുരന്തം ഉണ്ടായത്. നിമിഷങ്ങള്‍ക്കകം രണ്ടുപേരും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം വിമാനത്തിനടുത്തേക്ക് കുതിച്ചു.
കരളലിയിക്കുന്ന കാഴ്ചയിലും മനസ്സ് പതറാതെ രണ്ട് കുട്ടികളെ വാരിയെടുത്ത് തങ്ങളുടെ വാഹനത്തില്‍ ഉടൻ കൊണ്ടോട്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. ഒരുകുട്ടിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലും ഒടിഞ്ഞിട്ടുണ്ട്.
രണ്ടാമത്തെ കുട്ടിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ഇതിനിടെ രണ്ട് കുട്ടികളുടെയും പരിക്ക് ഗുരുതരമായതിനാല്‍ നാട്ടുകാര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇപ്പോള്‍ ഹോം ക്വാറൻറീനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.