കായകൽപ്പ് പുരസ്കാരം; കാളികാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പരിശോധന
text_fieldsകാളികാവ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എൻ.എച്ച്.എം ഉദ്യോഗസ്ഥരടക്കം ഉന്നതതല സംഘം സന്ദർശനം നടത്തി. സി.എച്ച്.സിയുടെ ദൈനംദിന നടത്തിപ്പും സാമൂഹിക പുരോഗതിയും ഭൗതിക പുരോഗതിയും വിലയിരുത്തുന്നതിനാണ് ഉന്നത സംഘം സന്ദർശിച്ചത്. സംസ്ഥാന സർക്കാറിനുകീഴിലെ ആരോഗ്യ വകുപ്പ് കായകൽപ്പ് അവാർഡിനുവേണ്ടിയാണ് പരിശോധന നടത്തിയത്. ഇതിെൻറ ഭാഗമായി ആശുപത്രിയും പരിസരവും പൂർണമായി ശുചീകരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിൽഡ്രൻസ് പാർക്ക്, ലൈബ്രറി, ഫിസിയോെതറപ്പി തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.
ആശുപത്രിയും ചുറ്റുപാടും മാത്രമല്ല പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗണുകളും സംഘം പരിശോധിച്ചു. പൊതുശൗചാലയങ്ങൾ, തെരുവുവിളക്കുകൾ, ശുചിത്വ പരിപാലനം ഉൾെപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു. ആശുപത്രിക്ക് പുറത്ത് പൊതു ശൗച്യാലയങ്ങൾ ഉപയോഗശൂന്യമായതും ശുചിത്വവും സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതും ഉൾെപ്പടെയുള്ള കാര്യങ്ങളിൽ പഞ്ചായത്ത് വരുത്തിയ വീഴ്ചയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
എൻ.എച്ച്.എം പ്രോഗ്രാം ഓഫിസർമാരായ ഡോ. ശിൽപ, ഡോ. സുജിത്ത്, ഡോ. അനോജ്, എൻ.യു.എച്ച്.എം പ്രോഗ്രാം ഓഫിസർ ഡോ. ജോർജ് ഫിലിപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആശുപത്രിയിലെ മാലിന്യ സംസ്കരണ പദ്ധതികൾ, ശുചിമുറികൾ, ഒ.പി കൗണ്ടറുകൾ, വാർഡുകൾ തുടങ്ങി എല്ലാ മുക്കും മൂലയും സംഘം പരിശോധിച്ചിട്ടുണ്ട്. ആശുപത്രിയും പരിസരവും വൃത്തിയാക്കിയതിലും ആശുപത്രിയുടെ ചിട്ടയിലും നിയന്ത്രണങ്ങളിലും ജീവനക്കാരുടെ സമീപനത്തിലും സംഘം സന്തുഷ്ടി രേഖപ്പെടുത്തി. മെഡിക്കൽ ഓഫിസർ ഡോ. വി. ജസീല, ഹെൽത്ത് ഇൻസ്പെക്ടർ എം. വിജയൻ, ഹെഡ് നഴ്സ് പി. ഉഷ എന്നിവർ സംഘത്തെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.