കുണ്ട്്ലാംപാടം-നീലാഞ്ചേരി പാലം യാഥാർഥ്യമാകും
text_fieldsകാളികാവ്: ഒരു ഭൂഉടമ കൂടി കനിഞ്ഞാൽ പതിറ്റാണ്ടുകളുടെ കാത്തിരുപ്പിനൊടുവിൽ കുണ്ട് ലാംപാടം- നീലാഞ്ചേരി പാലം യാഥാർഥ്യമാകും.
പ്രാഥമിക നടപടികൾ പൂർത്തിയായി. മണ്ണു പരിശോധനയും പാറ പരിശോധനയും നടത്തിക്കഴിഞ്ഞു. ഏറ്റെടുക്കാനുള്ള ഒരു ഭൂമിയുടെ രേഖ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇതുകൂടി ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് നീങ്ങും. നബാഡ് ഫണ്ടിൽനിന്ന് ഏഴുകോടി രൂപയാണ് പാലത്തിന് വകയിരുത്തിയത്.
ഭൂമിയേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിച്ചു. നേരത്തെ പലതവണ ഹരജികൾ നൽകിയിരുന്നെങ്കിലും നവകേരള സദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലം അന്തിമമായി അംഗീകരിച്ചത്.
പാലം യാഥാർഥ്യമായാൽ കുണ്ട് ലാം പാടത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. കാളികാവ്, അടക്കാകുണ്ട്, പുല്ലങ്കോട് എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കും ഉപകാരപ്പെടും.
ആറ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് കുണ്ട്ലാം പാടത്തുകാർ ഇപ്പോൾ കാളികാവിലെത്തുന്നത്. പാലം യാഥാർഥ്യമായാൽ ഇത് രണ്ടു കിലോമീറ്ററായി ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.