കാരുണ്യവഴിയിൽ കുഞ്ഞിരാമേട്ടന്റെ ലോട്ടറി വിൽപന
text_fieldsകാളികാവ്: പെടയന്താളിലെ ചൂരപ്ര കുഞ്ഞിരാമേട്ടന് ലോട്ടറി ടിക്കറ്റുകളുടെ വിൽപന ഉപജീവനത്തിനുള്ള വഴി മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനംകൂടിയാണ്. 72 വയസ്സുള്ള ഇദ്ദേഹം ദിവസം 100- 120 ടിക്കറ്റുകൾ വിൽക്കും. ഇതിൽനിന്നു ലഭിക്കുന്ന മിച്ചം സ്വരൂപിച്ച് തൊട്ടടുത്തുള്ള പാലിയേറ്റിവ് ക്ലിനിക്കിലെ നിർധന രോഗികളുടെ വീട്ടിലേക്ക് ഭക്ഷണ കിറ്റ് എത്തിച്ചു നൽകും. വർഷത്തിൽ ഒരിക്കൽ നിലമ്പൂർ സി.എച്ച് സെന്ററിനും കാളികാവ് ഹിമയിലും ചോക്കാട് ശാന്തി സദനിലേക്കും ഭക്ഷണം നൽകും.
രാവിലെ എണീറ്റാലുടൻ പക്ഷിമൃഗാദികൾക്ക് കുടിക്കാനുള്ള വെള്ളം വീടിന്റെ നാലു ഭാഗത്തും കാല വ്യത്യാസമില്ലാതെ നിറച്ചുവെക്കും. കൂടെ അവർക്ക് കഴിക്കാനുള്ള ഭക്ഷണവും. ഇതെല്ലാം കഴിഞ്ഞ് അൽപം ചോറുമെടുത്ത് പുഴയിലെത്തി മത്സ്യങ്ങളെ തീറ്റും. പാലിയേറ്റിവ് സന്ദേശത്തിനൊപ്പം ചേർന്ന് ചോക്കാട് പാലിയേറ്റിവിലെ നഴ്സിന് ഒരു മാസത്തെ ശമ്പളം നൽകിയാണ് കുഞ്ഞിരാമേട്ടൻ തന്റെ ഭാഗ്യവിൽപനയെ മഹത്തായൊരു ജീവിത സന്ദേശമാക്കി മാതൃക സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.