വ്യവസായമില്ലാതെ ഒരു വ്യവസായ കേന്ദ്രം
text_fieldsകാളികാവ്: ഒരു വ്യവസായവും തുടങ്ങാതെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മിനി വ്യവസായ കേന്ദ്രം. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അരിമണലിലാണ് കേന്ദ്രം തരിശ് ഭൂമിയായി പാതിവഴിയിൽ കിടക്കുന്നത്. രണ്ട് ഏക്കര്‍ എട്ട് സെന്റ് ഭൂമിയിലാണ് മിനി വ്യവസായ കേന്ദ്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ഭരണസമിതിയാണ് കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്. കോവിഡ് കാലമായതിനാൽ വ്യവസായികൾ പുതിയ സംരംഭവുമായി വരാത്തതാണ് പദ്ധതി യാഥാർഥ്യാമാവാതിരിക്കാൻ കാരണമായി പറഞ്ഞത്.
എന്നാൽ, കോവിഡാനന്തരവും പഴയ സ്ഥിതി തുടരുകയാണ്. പുതിയ ബ്ലോക്ക് ഭരണസമിതി നടപടിയെടുക്കാതെ വന്നതും പ്രശ്നമായി. കൂടാതെ സംരംഭം തുടങ്ങാനുള്ള കർശന ഉപാധികളും തടസ്സമായതായി ആരോപണമുണ്ട്. ഇതോടെ അരക്കോടിയോളം ചെലവഴിച്ച് മിനി വ്യവസായ കേന്ദ്രത്തിനായി നീക്കിവെച്ച സ്ഥലം നിലവിൽ കാലികൾ മേയുന്ന ഇടമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.