പന്നിക്കും പുലിക്കും ഇനി ഇടം ലഭിക്കില്ല; കാട് വെട്ടിമാറ്റി നാട്ടുകാർ
text_fieldsകാളികാവ്: പന്നി ശല്യവും ഒപ്പം പുലി ഭീതിയും അകറ്റാൻ കാടുവെട്ടി വെളിച്ചമാക്കി നാട്ടുകാർ. കാളികാവ് താളിക്കുഴി കോളനി ഭാഗത്തുള്ള കാടുമൂടിയ ശ്മശാനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ നാട്ടുകാരാണ് വെട്ടിവൃത്തിയാക്കിയത്.
ഏറെ കാലമായി കാടുമൂടിക്കിടന്ന ഇവിടെ വന്യമൃഗങ്ങൾ നിന്നാൽ പോലും അറിയാൻ കഴിയില്ലായിരുന്നു. തൊട്ടടുത്ത റോഡിലൂടെ കാൽനട പോലും ജനങ്ങൾക്ക് ഭയമായിരുന്നു. വാർഡ് മെംബർ ഇമ്പിച്ചി ബീവിയാണ് കാട് വെട്ട് വൃത്തിയാക്കാൻ ജനങ്ങളെ സംഘടിപ്പിച്ചത്. ശ്മശാനത്തിന് ചുറ്റും മതിൽ കെട്ടി സംരക്ഷിക്കുന്നതിനും ഇവിടെ മാലിന്യം തള്ളുന്നത് തടയുന്നതിനും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.