ഈറ്റൺ സായിപ്പിെൻറ സ്മാരക ഫലകം: മലബാർ സമരത്തിെൻറ അടയാളം പേറി കാളികാവ് ജങ്ഷൻ
text_fieldsകാളികാവ്: മലബാർ സമരത്തിെൻറ അടയാളം പേറി ഇംഗ്ലീഷുകാരൻ സ്റ്റാൻലി പാട്രിക് ഈറ്റണിെൻറ ശവകുടീരം സ്ഥിതി ചെയ്തിരുന്ന കാളികാവ് ജങ്ഷൻ. ലഹളക്കാരാൽ വധിക്കപ്പെട്ട ഈറ്റണിെൻറ സ്മാരകം ഏറെ കാലം കാളികാവ് ജങ്ഷനിലുണ്ടായിരുന്നു. 1921 ആഗസ്റ്റിലാണ് പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ഈറ്റണെ മാപ്പിളമാർ വധിക്കുന്നത്. ബ്രിട്ടീഷുകാരോടുള്ള എതിർപ്പുകളും തോട്ടം മേഖലയിൽ മാപ്പിള തൊഴിലാളികളുമായുള്ള പ്രശ്നങ്ങളുമായിരുന്നു ഈറ്റണിെൻറ വധത്തിലേക്ക് നയിച്ചത്.
അക്കാലത്ത് പുല്ലങ്കോടും കേരളയും ആയിരുന്നു ഈ ഭാഗത്തുണ്ടായിരുന്ന യൂറോപ്യൻ മാനേജ്മെൻറുകളുടെ തോട്ടങ്ങൾ. ഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിലെ തൊഴിലാളികളായിരുന്നു. ബ്രിട്ടീഷ് സർക്കാറുമായി നിസ്സഹകരിച്ച് അവരെ നാട്ടിൽ നിന്ന് പുറത്താക്കുകയെന്ന ആശയം എസ്റ്റേറ്റിലെ തൊഴിലാളികളുടെ ഹൃദയത്തിൽ വേരൂന്നിയിരുന്നു.
ഇതിന് ഇരയായത് പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന ഈറ്റണായിരുന്നു. ലഹളക്കാർ കൂട്ടമായെത്തിയാണ് ഈറ്റണെ വധിച്ചത്. ഈ സംഭവത്തിനുശേഷം പുല്ലങ്കോട് എസ്റ്റേറ്റ് കുറച്ചുകാലം പൂട്ടിക്കിടന്നു. 1947ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും 1956 വരെ ബ്രിട്ടീഷ് മാനേജ്മെൻറിെൻറ കീഴിലായിരുന്നു ഈ സ്ഥാപനം. ഈറ്റണെ വധിച്ച കേസിൽ ചോക്കാട്ടെ ചാലുവള്ളി അലവിയടക്കം പ്രതികളായി ജയിലിലടക്കപ്പെട്ടു. നിരവധി നിരപരാധികളായ മാപ്പിളമാരേയും പട്ടാളം കൊന്നൊടുക്കി. കൊല്ലപ്പെട്ട ഈറ്റൺ സായിപ്പിെൻറ സ്മാരകമായി വിവരങ്ങൾ കൊത്തിവെച്ച ഒരു ഫലകം ഏറെക്കാലം കാളികാവ് ജങ്ഷനിലുണ്ടായിരുന്നു. ഈ സ്ഥലത്താണ് പിന്നീട് കാളികാവ് പഞ്ചായത്ത് ഓഫിസ് സ്ഥാപിക്കപ്പെട്ടത്. അതോടെ ഈറ്റൺ സായിപ്പിെൻറ പേരിലുള്ള സ്മാരകശിലയും അപ്രത്യക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.