ലോകകപ്പ് ഫുട്ബാൾ വിശേഷങ്ങൾ അറിയാം, ഷബീർ മാഷിന്റെ ആൽബത്തിലൂടെ
text_fieldsകാളികാവ്: ലോകകപ്പ് ഫുട്ബാൾ മേളകളുടെ വിസ്മയക്കാഴ്ചകൾ ചിത്ര ആൽബങ്ങളിൽ കോർത്ത് വെച്ച് യുവ അധ്യാപകൻ. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശബീർ ചെറുകാടാണ് കഴിഞ്ഞ ആറ് ലോകകപ്പ് ഫുട്ബാൾ മേളകളുടേയും പ്രധാന വിശേഷങ്ങൾ പത്രങ്ങളിൽ നിന്നും ആനുകാലികങ്ങളിൽ നിന്നും വെട്ടിയെടുത്ത് ഒട്ടിച്ച് ആൽബമാക്കിയത്.
2002 മുതൽ 2022വരെ നടന്ന ആറ് ഫുട്ബാൾ മേളകളിലെ നിർണായക രംഗങ്ങളെല്ലാം ആൽബത്തിലുണ്ട്. പോർച്ചുഗലിനേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും നെഞ്ചേറ്റുന്ന ഷബീർ മാസ്റ്റർ എല്ലാ ടീമിനേയും താരങ്ങളെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ വിലയിരുത്തുന്ന സോക്കർ ആസ്വാദകനാണ്. ദേശീയ മീറ്റിലടക്കം പങ്കെടുത്ത അത്ലറ്റ് കൂടിയായ ശബീർ സാഹിത്യ മേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
‘മത്തിമുക്ക് കഥകൾ’ എന്ന പുസ്തകം അടുത്തിടെ പുറത്തിറങ്ങി. ആൽബം മുൻ ദേശീയ ഫുട്ബാൾ താരം ആസിഫ് സഹീർ കഴിഞ്ഞ ദിവസം ശബീറിന്റെ നാടായ മമ്പാട് വെച്ച് നാട്ടുകാരുടേയും ക്ലബ് പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.