Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightസുബൈദയും അസീസ്...

സുബൈദയും അസീസ് ഉസ്താദും, പിന്നെ ചക്കിയുടെ മക്കളും

text_fields
bookmark_border
sreedharan
cancel
camera_alt

സു​ബൈ​ദ​യും ഭ​ർ​ത്താ​വ് അ​ബ്ദു​ൽ അ​സീ​സും (ഫ​യ​ൽ ചി​ത്രം)

ശ്രീ​ധ​ര​ൻ സു​ബൈ​ദ​യു​ടെ ഖ​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

കാ​ളി​കാ​വ്: മ​ല​പ്പു​റം സ്നേ​ഹ​ത്തി​ന്റെ അ​നു​പ​മ പ്ര​തീ​ക​മാ​ണ് തെ​ന്നാ​ട​ൻ സു​ബൈ​ദ​യും അ​സീ​സ് ഉ​സ്താ​ദും. ഇ​രു​വ​രും ഓ​ർ​മ​യാ​യെ​ങ്കി​ലും അ​വ​ർ കൊ​ളു​ത്തി​വെ​ച്ച സ്നേ​ഹ​ത്തി​ന്റെ വി​ള​ക്കി​ൽ ഈ ​നാ​ട് എ​ന്നും തി​ള​ങ്ങും. ഈ ​ഉ​മ്മ​യെ​യും ഉ​പ്പ​യെ​യും കു​റി​ച്ച് ലോ​ക​മ​റി​ഞ്ഞ​ത് അ​വ​ർ പോ​റ്റി​വ​ള​ർ​ത്തി​യ മ​ക​ൻ ശ്രീ​ധ​ര​നി​ലൂ​ടെ​യാ​യി​രു​ന്നു.

സു​ഗ​ന്ധം വി​ത​റു​ന്ന മാ​തൃ​സ്നേ​ഹ​ത്തി​ന്റെ ന​ല്ലോ​ർ​മ​ക​ൾ മ​ന​സ്സി​ൽ മാ​യാ​തെ സൂ​ക്ഷി​ക്കു​ക​യാ​ണ് ശ്രീ​ധ​ര​ൻ. 2019ൽ ​തി​മി​ർ​ത്തു​പെ​യ്യു​ന്ന ഒ​രു മ​ഴ​ദി​ന​ത്തി​ലാ​ണ് സു​ബൈ​ദ മ​രി​ച്ച​ത്. അ​ന്ന് ശ്രീ​ധ​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തി​ങ്ങ​നെ... ‘എ​ന്റെ ഉ​മ്മ അ​ല്ലാ​ഹു​വി​ന്റെ വി​ളി​ക്കു​ത്ത​രം ന​ൽ​കി. അ​വ​രു​ടെ ഖ​ബ​റി​ടം വി​ശാ​ല​മാ​ക്കി കൊ​ടു​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണേ’. പോ​സ്റ്റ് ക​ണ്ട് ക​മ​ന്റ് ബോ​ക്സി​ൽ നെ​റ്റി​ചു​ളി​ച്ച ചോ​ദ്യ​ങ്ങ​ളു​മാ​യി പ​ല​രു​മെ​ത്തി. അ​ങ്ങ​നെ ശ്രീ​ധ​ര​ന്‍ ആ ​ക​ഥ പ​ങ്കു​വെ​ച്ചു:

‘ഞാ​നാ​രാ​ണ് എ​ന്ന ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ശ​യം തീ​ര്‍ക്കാ​നാ​ണ് ഈ ​പോ​സ്റ്റ്. നി​ല​മ്പൂ​രി​ന​ടു​ത്ത കാ​ളി​കാ​വു​കാ​ര​നാ​ണ് ഞാ​ൻ. ഇ​പ്പോ​ള്‍ ഒ​മാ​നി​ലാ​ണ്. ഇ​ന്ന​ലെ എ​ന്റെ ഉ​മ്മ മ​രി​ച്ചു എ​ന്നൊ​രു പോ​സ്റ്റി​ട്ട​പ്പോ​ള്‍ ചി​ല​ര്‍ക്കൊ​രു സം​ശ​യം. തൊ​പ്പി​യി​ട്ട ഫോ​ട്ടോ ക​ണ്ട​പ്പോ​ള്‍ ഒ​രു മു​സ​ല്‍മാ​ന് ശ്രീ​ധ​ര​ന്‍ എ​ന്നു പേ​രി​ടു​മോ​ന്ന് വേ​റെ​യൊ​രു സം​ശ​യം.

എ​നി​ക്ക് ഒ​രു വ​യ​സ്സാ​യ​പ്പോ​ള്‍ അ​മ്മ മ​രി​ച്ച​താ​ണ്. ചേ​ച്ചി​മാ​രു​മു​​ണ്ട്. അ​ച്ഛ​നു​മു​ണ്ടാ​യി​രു​ന്നു. അ​മ്മ മ​രി​ച്ച ദി​വ​സം​ത​ന്നെ ഞ​ങ്ങ​ളെ മൂ​ന്നു​പേ​രെ​യും ആ ​ഉ​മ്മ​യും ഉ​പ്പ​യും കൊ​ണ്ടു​വ​ന്ന് അ​വ​രു​ടെ വീ​ട്ടി​ല്‍ താ​മ​സി​പ്പി​ച്ചു. ഞ​ങ്ങ​ളെ മൂ​ന്നു​പേ​രെ​യും സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കി വ​ള​ര്‍ത്തി. ചേ​ച്ചി​മാ​ര്‍ക്ക് ക​ല്യാ​ണ​പ്രാ​യ​മാ​യ​തോ​ടെ അ​വ​രെ ക​ല്യാ​ണം ക​ഴി​പ്പി​ച്ച​തും അ​വ​രാ​ണ്.

ആ ​ഉ​പ്പാ​ക്കും ഉ​മ്മാ​ക്കും മ​ക്ക​ളി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല ഞ​ങ്ങ​ളെ വ​ള​ര്‍ത്തി​യ​ത്. അ​വ​ര്‍ക്കും മൂ​ന്നു മ​ക്ക​ളു​ണ്ട്. ഈ ​ചെ​റു​പ്രാ​യ​ത്തി​ലേ ഞ​ങ്ങ​ളെ മൂ​ന്നു​പേ​രെ കി​ട്ടി​യി​ട്ടും ഞ​ങ്ങ​ടെ ജാ​തി മാ​റ്റാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല അ​വ​ര്‍. പെ​റ്റ​മ്മ​യെ​ക്കാ​ള്‍ വ​ലു​ത​ല്ല പോ​റ്റ​മ്മ എ​ന്നു പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ള്‍ക്ക് ഇ​വ​ര്‍ പോ​റ്റ​മ്മ​യ​ല്ല പെ​റ്റ​മ്മ​ത​ന്നെ​യാ​ണ്. ആ ​ഉ​മ്മ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.

അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്ന വേ​ദ​ന​യാ​ണെ​നി​ക്ക്. ഇ​വ​രൊ​ക്കെ ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത് ജാ​തി​യി​ലും മ​ത​ത്തി​ലു​മൊ​ന്നും കാ​ര്യ​മി​ല്ല, ന​ന്മ​യാ​ണ് വേ​ണ്ട​തെ​ന്നാ​ണ്. എ​ല്ലാ മ​ത​ത്തി​ന്റെ​യും അ​ടി​ത്ത​റ ഒ​ന്നു​ത​ന്നെ​യ​ല്ലേ? ന​ന്മ ചെ​യ്യു​ക. എ​ല്ലാ​വ​രെ​യും സ്‌​നേ​ഹി​ക്കു​ക. പി​ന്നെ തൊ​പ്പി​യി​ട്ട​തോ​ണ്ട് മു​സ്‌​ലി​മോ കാ​വി​യു​ടു​ത്താ​ല്‍ ഹി​ന്ദു​വോ ആ​കി​ല്ല. അ​താ​ണെ​ന്റെ അ​ഭി​പ്രാ​യം...’​ശ്രീ​ധ​ര​ൻ വി​ശ​ദീ​ക​രി​ച്ചു.

തെ​ന്നാ​ട​ന്‍ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ട​ക്കാ​ക്കു​ണ്ട് മൂ​ര്‍ക്ക​ന്‍ വീ​ട്ടി​ല്‍ ച​ക്കി. ശ്രീ​ധ​ര​ന് ഒ​ന്ന​ര വ​യ​സ്സു​ള്ള​പ്പോ​ള്‍ അ​വ​ർ മ​രി​ച്ചു. ശ്രീ​ധ​ര​നെ​യും ചേ​ച്ചി​മാ​രാ​യ പ​തി​നൊ​ന്നു​കാ​രി ര​മ​ണി​യെ​യും ആ​റു വ​യ​സ്സു​കാ​രി ലീ​ല​യെ​യും സു​ബൈ​ദ തെ​ന്നാ​ട​ന്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് മൂ​ന്നു പേ​രു​ടെ​യും വി​ലാ​സ​വും മാ​റി. മൂ​ര്‍ക്ക​ന്‍ വീ​ട്ടി​ല്‍ എ​ന്ന​ത് തെ​ന്നാ​ട​ന്‍ വീ​ട്ടി​ല്‍ എ​ന്നാ​യി.

മ​ദ്റ​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ബ്ദു​ല്‍ അ​സീ​സ് ഹാ​ജി​ക്കും സു​ബൈ​ദ​ക്കും ജ​നി​ച്ച കു​ട്ടി​ക​ളി​ല്‍ മൂ​ത്ത​വ​ന്‍ ഷാ​ന​വാ​സ്. ജാ​ഫ​റും ശ്രീ​ധ​ര​നും സ​മ​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. ജാ​ഫ​റി​നു താ​ഴെ ജോ​ഷി​ന. ര​മ​ണി​യും ലീ​ല​യും മ​ണ​വാ​ട്ടി​മാ​രാ​യി പ​ടി​യി​റ​ങ്ങി​യ​ത് തെ​ന്നാ​ട​ന്‍ വീ​ട്ടി​ല്‍നി​ന്നാ​ണ്. വ​ര​ന്മാ​രെ ക​ണ്ടു​പി​ടി​ക്കാ​നും വി​വാ​ഹം ന​ട​ത്താ​നും ഉ​പ്പ​യും ഉ​മ്മ​യും ഓ​ടി​ന​ട​ന്നു.

അ​ഞ്ചു സെ​ന്റ് സ്ഥ​ലം ശ്രീ​ധ​ര​ന്‍ വാ​ങ്ങി. പു​തി​യ വീ​ടു​വെ​ച്ചു. പി​ന്നീ​ട് ശ്രീ​ധ​ര​നും ഭാ​ര്യ ത​ങ്ക​മ്മു​വും പു​തി​യ വീ​ട്ടി​ലേ​ക്കു മാ​റി. ശ്രീ​ധ​ര​ന്‍ ഗ​ള്‍ഫി​ലേ​ക്കു പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​മ്മ​ക്ക് വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​തും ഗ​ള്‍ഫി​ലെ സ്റ്റു​ഡി​യോ പൂ​ട്ടി മ​ക​ന്‍ ഷാ​ന​വാ​സ് നാ​ട്ടി​ലെ​ത്തി​യ​തും. ഉ​മ്മ​യു​ടെ അ​സു​ഖ​മ​റി​ഞ്ഞ് ശ്രീ​ധ​ര​ൻ അ​വ​ധി​യ​പേ​ക്ഷ പാ​സാ​യി വ​രു​മ്പോ​ഴേ​ക്കും നാ​ട്ടി​ല്‍നി​ന്ന് ഉ​ള്ളു​പൊ​ള്ളി​ച്ച് വാ​ര്‍ത്ത​യെ​ത്തി.

മ​യ്യി​ത്ത് കാ​ണാ​ന്‍ വ​യ്യാ​ത്ത​തി​നാ​ല്‍ ശ്രീ​ധ​ര​ന്‍ വ​ന്നി​ല്ല. ഏ​ഴു മാ​സം ക​ഴി​ഞ്ഞാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ട​ക്കാ​കു​ണ്ട് ജു​മാ മ​സ്ജി​ദി​ലെ ഖ​ബ​ർ​സ്ഥാ​നി​ൽ ത​ളി​ർ​ത്തു​നി​ൽ​ക്കു​ന്ന മൈ​ലാ​ഞ്ചി​ച്ചെ​ടി​ക്ക​രി​കി​ലെ മീ​സാ​ൻ​ക​ല്ലി​ൽ കൊ​ത്തി​യ സു​ബൈ​ദ​യെ​ന്ന പേ​രു ക​ണ്ട് ശ്രീ​ധ​ര​ന്റെ ഉ​ള്ളം​പി​ട​ഞ്ഞു. ഉ​മ്മ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ളാ​യി​രു​ന്നു പി​ന്നീ​ട​ങ്ങോ​ട്ട്.

മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ് ഉ​പ്പ അ​സീ​സ് ഹാ​ജി​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ശ്രീ​ധ​ര​ൻ നാ​ട്ടി​ലാ​ണി​പ്പോ​ൾ. ഏ​തു തി​ര​ക്കി​നി​ട​യി​ലും ഖ​ബ​ർ​സ്ഥാ​നി​ലെ​ത്തി പ്രാ​ർ​ഥി​ക്കാ​ൻ ശ്രീ​ധ​ര​ൻ മ​റ​ക്കാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikavuAbdul AzeezsreedharanSubaidaMalappuram NewsChucky's children
News Summary - Subaida and Abdul Azeez, then Chucky's children
Next Story