സമ്പാദ്യം തേടി സുകുമാരെൻറ നിത്യസഞ്ചാരം സൈക്കിളിൽ
text_fieldsകാളികാവ്: ആളുകളുടെ സമ്പാദ്യം തേടി മൂന്ന് പതിറ്റാണ്ടിലേറെ സൈക്കിളിൽ യാത്ര ചെയ്ത് സുകുമാരൻ. ഇതിനിെട ഇദ്ദേഹം സൈക്കിൾ ചവിട്ടിയത് ഏതാണ്ട് നാലര ലക്ഷം കിലോമീറ്റർ. പഞ്ചാബ് നാഷനൽ ബാങ്ക് ഡെപ്പോസിറ്റ് കലക്ടറായ സുകുമാരൻ 67ാം വയസ്സിലും ദിനേന സൈക്കിളിൽ സവാരി നടത്തുന്നത് 40 കിലോമീറ്ററോളം ദൂരം. 33 വർഷം മുമ്പ് തുടങ്ങിയതാണ് ഈ സൈക്കിൾ പ്രണയം.
കാളികാവിലെ ആദ്യകാല ബാങ്കായ നെടുങ്ങാടിയിൽ ജോലിക്ക് കയറിയത് 1987ൽ. പിന്നീട് പഞ്ചാബ് നാഷനൽ ബാങ്കായി മാറിയ സ്ഥാപനത്തിലെ ഡെപ്പോസിറ്റ് കലക്ടറാണ് ഇപ്പോഴും സുകുമാരൻ. മഴയോ വെയിലോ ഒന്നും സൈക്കിൾ സവാരിക്ക് തടസ്സമായിട്ടില്ല. പണിമുടക്ക്, ഹർത്താൽ, ഒഴിവു ദിനങ്ങൾ മാത്രമാണ് വിശ്രമ ദിവസങ്ങൾ. 10 സൈക്കിൾ ഇതിനകം ചവിട്ടിത്തേഞ്ഞ് തൂക്കിവിറ്റു.
എല്ലാവരും സ്കൂട്ടറിലേക്കും ബൈക്കിലേക്കും മാറിയെങ്കിലും ശീലം മാറ്റാൻ ഇദ്ദേഹം തയാറായിട്ടില്ല. സഹപ്രവർത്തകർ പലരും നിർബന്ധിച്ചെങ്കിലും സ്വന്തമായി സ്കൂട്ടർ വാങ്ങാൻ കഴിവുണ്ടായിട്ടും വേെണ്ടന്നാണ് തീരുമാനം.
കല്യാണ, മരണ വീട്ടിലേക്കും സുകുമാരെൻറ യാത്ര സൈക്കിളിൽ തന്നെ. രാവിലെ 10ന് തുടങ്ങി കടകളിലും വീടുകളിലും കയറി കലക്ഷനെടുത്ത് രാത്രി 10 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തുക. ഈ പ്രായത്തിലും കാര്യമായ മരുന്നുകളില്ലാതെ തെൻറ ആരോഗ്യ സംരക്ഷണത്തിെൻറ രഹസ്യം യോഗയും മുടങ്ങാതെയുള്ള ഈ സൈക്കിൾ സവാരിയുമാണെന്ന് ഇദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.