പൈപ്പ് സ്ഥാപിച്ചതിലെ അനിശ്ചിതത്വം നീങ്ങി മലയോര പാത നിർമാണത്തിന് വേഗതകൂടി
text_fieldsകാളികാവ്: റോഡിൽ ചാൽ കീറി ജലവിതരണ പൈപ്പ് സ്ഥാപിച്ചതിലെ അനിശ്ചിതത്വം നീങ്ങിയതോടെ റോഡ് പ്രവൃത്തിക്ക് വേഗത കൂടി. 55 കോടി ചെലവഴിച്ച് നടത്തുന്ന കരുവാരകുണ്ട്-കാളികാവ് റീച്ചിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുതൽ 400 മീറ്റർ ദൂരം മധുമല പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചതിലാണ് അനിശ്ചിതത്ത്വമുണ്ടായിരുന്നത്. ഈ ഭാഗത്ത് റോഡിനകത്ത് ചാൽ കീറി വാട്ടർ അതോറിറ്റി പൈപ് സ്ഥാപിച്ചതാണ് പ്രശ്നമായത്. ഹൈവേ പ്രവൃത്തിയുടെ കരാറുകാരൻ എതിർപ്പുയർത്തിയതോടെ ബ്ലോക്ക് ഭാഗത്ത് റോഡ് പ്രവൃത്തി നിർത്തിയിരുന്നു. റോഡിൽ പൈപ്പ് സ്ഥാപിച്ചാൽ ഭാവിയിൽ ചോർച്ച വന്നാൽ റോഡ് തകർച്ചക്ക് കാരണമാവുമെന്നായിരുന്നു കരാറുകാരന്റെ വാദം.
തുടർന്ന് വാട്ടർ അതോറിറ്റി ബ്ലോക്ക് ഓഫിസ് ഭാഗത്ത് കുഴിച്ച് വാട്ടർ പ്രഷർ ചെക്ക് ചെയ്ത് ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതരെ അറിയിച്ചു.
അവശേഷിക്കുന്ന ഭാഗത്ത് അഴുക്കുചാൽ കഴിഞ്ഞാണ് പൈപ്പ് സ്ഥാപിച്ചത്. ഇതോടെ ഞായറാഴ്ച അവശേഷിക്കുന്ന ഭാഗത്ത് കൂടി റോഡ് പ്രവൃത്തിയാരംഭിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് വരാൻ സാധ്യതയുള്ള ടി.ബി പരിസരത്ത് റോഡ് നിർമാണം വേഗത്തിലാക്കാൻ പൊലീസും ബന്ധപ്പെട്ടവരോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.