അഷ്റഫിനെ തേടി കാടിറങ്ങി അവരെത്തി...
text_fieldsകാളികാവ്: ഗുഹാവാസികളായ ചോലനായ്ക്ക വിഭാഗത്തിലെ മൂന്ന് പേർ ചാരിറ്റി പ്രവർത്തകൻ ദോസ്ത് അഷ്റഫിനെ തേടിയെത്തി. കാട്ടുമൂപ്പൻ മാതൻ, കേത്തൻ, വെളുത്തൻ എന്നിവരാണ് കാടിറങ്ങി കാളികാവ് ഈനാദിയിലെ അഷ്റഫിെൻറ വീട്ടിലെത്തിയത്.
ചോക്കാട് ടി.കെ കോളനിയിൽനിന്ന് 18 കിലോമീറ്ററോളം ഉൾക്കാട്ടിലെ അച്ചനള കോളനിയിൽനിന്നാണ് ഇവർ എത്തിയത്. ആനയും മറ്റു വന്യമൃഗങ്ങളും നിറഞ്ഞ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഉൾക്കാട്ടിലാണ് ഇവരുടെ താമസം.
ധാരാളം സമ്മാനങ്ങളും പുതപ്പും പാത്രങ്ങളും വസ്ത്രങ്ങളും ആന പൊളിച്ച കുടിലുകൾക്കു മുകളിലിടാൻ പ്ലാസ്റ്റിക് ടാർപ്പായകളും മറ്റും നൽകിയാണ് മൂന്നു പേരേയും യാത്രയയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.