വാരിയൻകുന്നൻ സ്മരണ: ചിങ്കക്കല്ല് ആസാദി വില്ലേജ് ഉടൻ യാഥാർഥ്യമാകും
text_fieldsകാളികാവ്: സ്വാതന്ത്ര്യ സമര സേനാനികളെ സ്മൃതിപഥത്തിൽ കൊണ്ടുവരുന്നതിനും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ സ്മരണ നിലനിർത്തുന്നതിനും ചോക്കാട് ചിങ്കക്കല്ലിൽ ജില്ല പഞ്ചായത്ത് സ്ഥാപിക്കുന്ന ആസാദീ വില്ലേജിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. വാരിയൻകുന്നത്ത് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ടതിെൻറ നൂറാം വാർഷികത്തിൽതന്നെ സ്മാരകം യാഥാർഥ്യമാക്കാനാണ് ശ്രമം.
ആസാദി വില്ലേജ് സ്ഥാപിക്കുന്നതിനായി മൂന്ന് ഏക്കർ സ്ഥലം ചിങ്കക്കല്ലിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ഹിസ്റ്റോറിക്കൽ മ്യൂസിയം, ഗവേഷണ കേന്ദ്രം, ചരിത്ര ചുമർ, ചരിത്ര പഠിതാക്കൾക്കുള്ള റഫറൻസ് ലൈബ്രറി, സ്മാരക മന്ദിരം, മിനി കോൺഫറൻസ് ഹാൾ, ക്യാമ്പ് സൈറ്റ്, ടൂറിസം കേന്ദ്രീകൃത പ്രോജക്ടുകൾ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പൊതുജന പങ്കാളിത്തത്തോടെ വ്യക്തികളും സംഘടനകളും സഹകരിച്ചാണ് വില്ലേജ് യാഥാർഥ്യമാക്കുക. എ.പി അനിൽകുമാർ എം.എൽ.എ (ചെയർമാൻ), ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടം (കൺവീനർ), ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ഷൗക്കത്ത് (ട്രഷ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.